പുതുക്കോട്ടുശാല ശ്രീ ദുര്‍ഗാദേവീക്ഷേത്രം
September 07 2016പരശുരാമന് കേരളത്തില്‍ സ്ഥാപിച്ച 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്നാണു വിശ്വാസം. ദുര്ഗാദേവിയാണു മുഖ്യപ്രതിഷ്ഠ. മുന്‍കാലങ്ങളില്‍ ബ്രാഹ്മണരുടെ കൈവശത്തായിരുന്ന ക്ഷേത്രത്തിന്റെ നടത്തിപ്പ് ഏതാണ്ട് 40 വര്‍ഷമായി ജനകീയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. 2007 ഫെബ്രുവരിയില്‍ പുനഃപ്രതിഷ്ഠ നടത്തിയശേഷം എല്ലാ വര്‍ഷവും മകരത്തിലെ പുണര്‍തം നാളില്‍ ഉത്സവവും ഉദയാസ്തമയ പൂജ തുടങ്ങിയ മറ്റു വാര്ഷികപൂജകളും നടത്തിവരുന്നു. തന്ത്രി: കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി പ്രധാന വഴിപാടുകള്‍: ഗണപതിഹവനം, ത്രികാലപൂജ, നക്ഷത്രപൂജ, ഭഗവതിസേവ, പുഷ്പാഞ്ജലി മുതലായവ. നവരാത്രിക്കു വിളക്കുനിറമാല, സരസ്വതിപൂജ, വിദ്യാരംഭം.