Kshethrangal

ശ്രീ അരങ്ങത്ത് പള്ള്യാറയ്ക്കല്‍ ഭഗവതിക്ഷേത്രം

മുഖ്യപ്രതിഷ്ഠ: ഭഗവതി (ഭദ്രകാളി) ഐതിഹ്യം: അത്തോളി, കൊളക്കാട് ദേശത്തെ ഒരു ഇല്ലത്ത് ഉത്തമകര്‍മത്തില്‍ ആരാധിച്ചിരുന്ന ദേവീസങ്കല്‍പം പ്രസ്തുത ഇല്ലത്ത് ചില ദുര്‍നിമിത്തങ്ങള്‍ക്ക് ഇടവരുത്തി. തുടര്‍ന്ന് പ്രശ്‌നവിധി അനുസരിച്ച്, ദേശത്തെ ഈഴവസമുദായാംഗവും സിദ്ധനും ആചാര്യനുമായ ഇടവലത്തുകണ്ടി തറവാട്ടിലെ ഗുരുതുല്യനായ കാരണവര്‍ ദേവിയെ അരങ്ങത്ത് പ്രതിഷ്ഠിക്കുകയായിരുന്നു. മധ്യമകര്‍മത്തില്‍ നാനാജാതി ജനങ്ങള്‍ക്ക് ആരാധിക്കാവുന്ന വിധമാണു ദേവീചൈതന്യത്തെ പ്രതിഷ്ഠിച്ചത്. ക്ഷേത്രചരിത്രം: എണ്ണൂറു വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രം ഇടവലത്തുകണ്ടി തറവാട്ടിലെ കാരണവരായ ആവ്യത്താന്‍ സ്ഥാപിച്ചത് കര്‍ത്താവ്, കോയ്മ, ചോമപ്പന്‍, കമ്മാളര്‍, ഊരായ്മക്കാര്‍ തുടങ്ങി നാനാജാതിക്കാര്‍ക്കുള്ള ആരാധനാലയമായാണ്. എന്നാല്‍ പിന്നീട് ക്ഷേത്രം നാശോന്മുഖമായിത്തീര്‍ന്നു. എന്നാല്‍ മൂപ്പതോ മുപ്പത്തിയഞ്ചോ വര്‍ഷങ്ങള്‍ക്കു മുമ്പ് ആവ്യത്താന്‍ കുടുംബത്തില്‍ പെട്ടവരുടെ നേതൃത്വത്തില്‍ ഊരായ്മക്കാര്‍, കര്‍ത്താവ്, കോയ്മ, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചേര്‍ന്നു ക്ഷേത്രപുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു. ഇതു പൂര്‍ത്തിയായതോടെ പുനഃപ്രതിഷ്ഠാകര്‍മം നടത്തി. ആവ്യത്താന്‍ പരമ്പരയില്‍പ്പെട്ടവരാണ് ഇപ്പോള്‍ പൂജാദികര്‍മങ്ങള്‍ക്കും ഗുരുതിക്കും പുത്തരി, പാട്ടുമഹോല്‍സവം എന്നിവയ്ക്കും നേതൃത്വം നല്‍കിവരുന്നത്.

  • Pooja Time
  • Board Members
  • Contact us
  • Offerings
  • Poojari
  • Pooja Name
    Time
  • ശ്രീ. ശബരിനിവാസ് എം.കെ.ബാലന്‍ നായര്‍

    സെക്രട്ടറി
    Ph: 9447761274
  • സി.കെ.മാധവന്‍

    പ്രസിഡന്റ്
    Ph:
  • കൊളക്കാട് (പി.ഒ.), അത്തോളി (വഴി), കോഴിക്കോട് (ജില്ല), കേരളം- 673315
    9447761274
  • Offering
    Price
  • ഇടവലത്തുകണ്ടി ഭാസ്‌കരന്‍

    Ph:

Back to Top