ഇത്താരക്കുനി ശ്രീ ഭവഗതി ക്ഷേത്രം, പുറക്കാട്ടിരി, കോഴിക്കോട്
July 06 2016150 വര്‍ഷങ്ങള്‍ക്കു മുമ്പ് മലയില്‍ തറവാട്ടിലെ എടക്കറ മുത്തശ്ശിയാണ് ഇത്താരക്കുനി ശ്രീ ഭഗവതിക്ഷേത്രം സ്ഥാപിച്ചത്. പുഴയില്‍നിന്നു ലഭിച്ച കൊടുങ്ങല്ലൂര്‍ ഭഗവതിയാണു മുഖ്യപ്രതിഷ്ഠ. മുത്തശ്ശിക്ക് ഇത്താരക്കുനി താഴെയുള്ള പുഴയില്‍നിന്നാണു ഭഗവതിയെ ലഭിച്ചത്. അതേക്കുറിച്ചുള്ള ഐതിഹ്യമിങ്ങനെ: പുഴയില്‍ ഇരുന്ന് എഴുന്നേറ്റപ്പോള്‍ മുത്തശ്ശിയുടെ തലയിലുണ്ടായിരുന്ന കുട്ടയിലേക്ക് ഒരു പീഠം ഒഴുകിവന്നു. അതൊഴിവാക്കിയപ്പോള്‍ വീണ്ടും പീഠം ഒഴുകിയെത്തി. ഇത് മൂന്നു തവണ ആവര്‍ത്തിച്ചു. മൂന്നാം തവണ പീഠം കുട്ടയില്‍ കയറിയ വേളയില്‍ ദര്‍ശനം ലഭിച്ച മുത്തശ്ശി തറവാട്ടിലേക്കു പാഞ്ഞു. അവിടെ നിന്ന് കരിങ്ങോളി നായന്മാരുടെ വീട്ടിലെത്തി കുടിയിരിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടു. നായര്‍ കുടുംബം ഇത്താരിക്കുനിയില് ഇരിക്കാന്‍ അനുവാദം നല്കി. തുടര്‍ന്നാണു ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. കാലാന്തരത്തില്‍ ക്ഷേത്രം ജീര്‍ണിച്ചുപോയി. 2007ലാണു പുനരുദ്ധരിച്ച് ഇന്നു കാണാവുന്ന ക്ഷേത്രം നിര്‍മിച്ചത്. 2007 ഫെബ്രുവരി 28നായിരുന്നു പുനഃപ്രതിഷ്ഠ. തന്ത്രി: വിജയാനന്ദന് നമ്പൂതിരി
- Pooja Time
- Board Members
- Contact us
- Offerings
- Poojari
- നട അടയ്ക്കല്‍08:00 PM
- നട തുറക്കല്‍05:30 AM
- വി.പി.മുകുന്ദന് വട്ടക്കണ്ടത്തില്
സെക്രട്ടറി
Ph: 9847779396 - പി.എം.വേണുഗോപാലന്‍ പെരിങ്ങോട്ടുമലയില്
പ്രസിഡന്റ്
Ph: 9387245025
- പ്രസിഡന്റ്, ഇത്താരക്കുനി ശ്രീ ഭഗവതിക്ഷേത്ര സംരക്ഷണ സമിതി, രജി. നമ്പര്‍: S.653/2006, തലക്കുളത്തൂര്‍ (പോസ്റ്റ്).9387245025, 9847779396
- പായസനിവേദ്യം, പുഷ്പാഞ്ജലി
- ശശിധരന്, പി.എം.വേണുഗോപാലന്‍
Ph: