Kshethrangal

ശ്രീ പാലോറ ശിവക്ഷേത്രം

സ്വയംഭൂവായി ശൈവചൈതന്യം പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കോഴിക്കോട് തലക്കുളത്തൂര്‍ ശ്രീ പാലോറ ശിവക്ഷേത്രം. മുഖ്യപ്രതിഷ്ഠയായ പരമശിവനു പുറമെ ഉപദേവതകളായുള്ളത് അയ്യപ്പനും ഭഗവതിയും ഗണപതിയും നാഗവും ബ്രഹ്മരക്ഷസ്സും. ഋഷിവര്യന്മാരില്‍ തുടങ്ങുന്നതാണു ക്ഷേത്രത്തിനു പിന്നിലെ ഐതിഹ്യം. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഈ പ്രദേശം കൊടുംവനമായിരുന്നു. താപസനിഷ്ഠരായ ഋഷിവര്യന്മാര്‍ ഇവിടെ വസിച്ചിരുന്നു. അവരുടെ ശൈവാരാധനയുടെ ഫലമായി ശൈവചൈതന്യം സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടുവെന്നും അതോടെ ഋഷിമാര്‍ കൃതാര്‍ഥരായി ഇവിടം വിട്ടുപോയെന്നുമാണു വിശ്വസിച്ചുവരുന്നത്. തുടര്‍ന്ന്, സമീപത്തുള്ള കുന്നിന്‍പുറത്തു മേഞ്ഞുനടന്നിരുന്ന പശുക്കള്‍ ഇവിടെയെത്തി ക്ഷീരാഭിഷേകം നടത്തുക പതിവായിരുന്നുവെന്നും ഐതിഹ്യമുണ്ട്. പാല്‍ ഉറഞ്ഞുവരുന്ന സ്ഥലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, രാജാവിന്റെ നിര്‍ദേശപ്രകാരം ക്ഷേത്രം നിര്‍മിക്കുകയായിരുന്നത്രെ. അങ്ങനെയാണു പാലോറ ശിവക്ഷേത്രമെന്നും പാലോറക്കുന്നെന്നും ഉള്ള പേരുകളുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. 1079 മേടത്തില്‍ മാക്കഞ്ചേരി തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന രാമന്‍ നായര്‍ ക്ഷേത്രത്തില്‍ അഷ്ടബന്ധനവീകരണ കലശം കഴിപ്പിച്ചിരുന്നു. തന്ത്രി: കക്കാട്ട് ഇല്ലത്ത് ബ്രഹ്മശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാട് ഉത്സവം/ആഘോഷങ്ങള്‍: ശിവരാത്രി മഹോത്സവം, പ്രതിഷ്ഠാദിനം, നവരാത്രിപൂജ, മണ്ഡലപൂജ (41 ദിവസം), വിനായകചതുര്‍ഥി. മറ്റു പ്രവര്‍ത്തനങ്ങള്‍: ശ്രീ ശിവശങ്കര എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫണ്ട് വഴിയുള്ള വിവിധ സേവനങ്ങള്‍.  

  • Pooja Time
  • Board Members
  • Contact us
  • Offerings
  • Poojari
  • രാവിലെ 5.30 മുതല്‍ 9.30 വരെ വൈകിട്ട് 5.30 മുതല്‍ 7.30 വരെ
    05:30 AM
  • പി.ഭരതന്‍

    സെക്രട്ടറി
    Ph:
  • വി.പി.പത്മനാഭന്‍ കിടാവ്

    പ്രസിഡന്റ്
    Ph:
  • പാലോറ, കോഴിക്കോട്
    0495 2550731
  • ശ്രീരുദ്രധാര, മൃത്യുഞ്ജയഹോമം, ഉമാമഹേശ്വരപൂജ
  • ആയമഠം മുരളീധരന്‍ നമ്പൂതിരി

    Ph:

Back to Top