Kshethrangal

വെള്ളികാളകുളങ്ങര വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം

കോഴിക്കോട് താലൂക്കിലെ തലക്കുളത്തൂര്‍ പഞ്ചായത്തിന്റെ ഏതാണ്ടു ഹൃദയഭാഗത്താണു വെള്ളികാളകുളങ്ങര വേട്ടക്കൊരുമകന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്ത് ഇവിടെ പൂര്‍ണപുഷ്‌കലാസമേതനായ ധര്‍മശാസ്താവിന്റെ ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് എരഞ്ഞോളി ഇല്ലത്തു മൂസ്സതുമാര്‍ തലക്കുളത്തൂരിലെ ഭൂവുടമകളും ദേശകോയ്മകളുമായിത്തീര്‍ന്നതോടെ അവര്‍ തങ്ങളുടെ ഇല്ലത്ത് ശ്രീപരമേശ്വരനെയും ശ്രീഭഗവതിയെയും പ്രതിഷ്ഠിച്ചു. ത്ുടര്‍ന്ന്, എരഞ്ഞോളി ഇല്ലക്കാര്‍ അമ്പാഴപ്പുറത്തേക്കു താമസം മാറ്റി. കുലദൈവങ്ങളായ എരഞ്ഞോളി ശിവനും ശ്രീഭഗവതിക്കും കൈതക്കുളങ്ങര ക്ഷേത്രങ്ങള്‍ നിര്‍മിച്ച് ആസ്ഥാനം നല്‍കി. അക്കാലത്ത്, പരമഭക്തനായ നാരായണന്‍ മൂസ്സത് എന്ന കാരണവര്‍ എല്ലാ മലയാളമാസവും ഒന്നാം തീയതി ബാലുശ്ശേരി കോട്ടയിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ ഭജനയിരുന്നു തുടങ്ങി. 12 നാഴിക നടന്നായിരുന്നു അദ്ദേഹം ഭജനയ്‌ക്കെത്തിയിരുന്നത്. എന്നാല്‍, വാര്‍ധക്യം ബാധിച്ചതോടെ നടക്കാന്‍ ബുദ്ധിമുട്ടായി. ഒരു ദിവസം ക്ഷേത്രനടയിലെത്തിയ അദ്ദേഹം പ്രാര്‍ഥനയ്ക്കിടെ ദേഹാസ്വാസ്ഥ്യം നിമിത്തം തൊഴാനെത്താന്‍ സാധിക്കുന്നില്ലെന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു. അന്നു രാത്രി സ്വപ്‌നത്തില്‍ അദ്ദേഹത്തിനു മുന്നില്‍ വേട്ടക്കൊരുമകന്‍ പ്രത്യക്ഷപ്പെടുകയും തുടര്‍ന്നും മൂസ്സതിനു ദര്‍ശനം ലഭിക്കുന്നതിനായി താന്‍ അമ്പാഴപ്പുറത്തേക്കു വന്നുകൊള്ളാമെന്ന് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണു ക്ഷേത്രത്തില്‍ വേട്ടക്കൊരുമകന്റെ പ്രതിഷ്ഠ നടന്നത്.

  • Pooja Time
  • Board Members
  • Contact us
  • Offerings
  • Poojari
  • Pooja Name
    Time
  • രാധാകൃഷ്ണന്‍ മൂസ്സത്

    ഊരാളന്‍
    Ph:
  • ഉണ്ണിമോഹനന്‍ നായര്‍

    സെക്രട്ടറി
    Ph:
  • രാധാകൃഷ്ണന്‍ നമ്പീശന്‍

    പ്രസിഡന്റ്‌
    Ph: 9995472579
  • വെള്ളികാളകുളങ്ങര വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം, തലക്കുളത്തൂര്‍- പോസ്റ്റ്, കോഴിക്കോട്‌
    9995473579
  • കിരാതാഷ്ടകം പുഷ്പാഞ്ജലി, ശ്രീരുദ്രം ധാര
  • നാരായണന്‍ നമ്പൂതിരി

    Ph:

Back to Top