കോഴിക്കോട് വെള്ളയില്‍ തൊടിയില്‍ ശ്രീ ഭഗവതി ക്ഷേത്രം
July 13 2016ഐതിഹ്യം: സമുദ്രമാര്‍ഗത്തില്‍ മാഹി പരിമഠത്തെത്തിയ ശ്രീ ഭഗവതിയാണു തൊടിയില്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. 720 വര്‍ഷം മുമ്പ് തൊടിയില്‍ പ്രദേശത്തു വസൂരി പടര്‍ന്നുപിടിച്ചപ്പോള്‍ ഭക്താഭിലാഷമനുസരിച്ച് മഹാവ്യാധി ശമിപ്പിക്കാന്‍ ദേവി എത്തിച്ചേര്‍ന്നുവെന്നാണു വിശ്വാസം. രോഗശാന്തി വരുത്തി സര്‍വാഭീഷ്ടങ്ങളും സാധിച്ചുകൊടുത്ത ഭഗവതിയെ പ്രദേശവാസികള്‍ പൂജകളാല്‍ സംപ്രീതയാക്കി. തുടര്‍ന്നാണു സമുദ്രതീരത്തില്‍ പശ്ചിമാഭിമുഖമായി ക്ഷേത്രാധിവാസം നടന്നത്. ചരിത്രം: അതിപ്രാചീനകാലത്ത് തൊടിയില്‍ കൊച്ചുണ്ണിയുടെ ഉടമസ്ഥതയിലായിരുന്നു ക്ഷേത്രവും ക്ഷേത്രം നിലകൊണ്ട സ്ഥലവും. ഇതു പിന്നീട് കമ്മിറ്റിക്കു കൈമാറപ്പെട്ടു. 1986 ഏപ്രില്‍ 17ന് സൊസൈറ്റീസ് ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്തു. 11അംഗ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് തൊടിയില്‍ ദാമോദരനും സെക്രട്ടറി തൊടിയില്‍ ശശിധരനുമായിരുന്നു. 1982 മാര്‍ച്ച് 15നു ക്ഷേത്രം പുനര്‍നിര്‍മാണത്തിനായി പൊളിച്ചു. 1986 മെയ് 11നു പണി പൂര്‍ത്തിയാക്കി പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. ഏതാണ്ട് പത്തു വര്‍ഷം മുമ്പ് ക്ഷേത്രത്തിലെ ശാന്തിക്കാരനു കോമരം വരികയും കോമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി രണ്ടു വിഭാഗംരൂപപ്പെടുകയും ചെയ്തിരുന്നു. കോമരത്തെ അനുകൂലിക്കുന്നവര്‍ ക്ഷേത്രത്തില്‍നിന്നു വിട്ടു മറ്റൊരു സമാജം രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഇരുവിഭാഗവും ഒന്നിച്ചു. ഇപ്പോള്‍ ക്ഷേത്രപ്രവര്ത്തനങ്ങള്ക്കായി ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. തന്ത്രി: ചാത്തനാട്ട് ഇല്ലത്ത് രാമചന്ദ്രന് നമ്പൂതിരിപ്പാട് പൂജകര്: മേല്‍ശാന്തി- ടി.ഡി.ഹരീഷ് സഹശാന്തി- ടി.സനൂപ് ഭാരവാഹികള്‍: പ്രസിഡന്റ്-ടി.ബാബു സെക്രട്ടറി- എ.പി.രാമദാസന് പൂജാക്രമം: നട തുറക്കല്‍: രാവില 6.15, 7.15, 7.45, വൈകുന്നേരം 6.05, 6.15, 6.45, 7.15, 7.45. നട അടയ്ക്കല്‍: രാവിലെ 8.30, രാത്രി 8.30. ഉത്സവം/ആഘോഷങ്ങള്‍: കുംഭമാസ സംക്രമത്തിലേക്ക് ഏഴു ദിവസം തികയുന്ന തരത്തില്‍ ഉത്സവം ആരംഭിക്കും. ശ്രീ ഭഗവതിപ്രീതിക്കായി സുമംഗലികളാല് നിര്‍വഹിക്കപ്പെടുന്ന താലപ്പൊലി എഴുന്നള്ളത്തും കലങ്കരി എഴുന്നള്ളത്തും ഉണ്ടാവും. അവസാനദിവസം ഗുരുതിതര്‍പ്പണവും. എല്ലാ മാസത്തിലും സംക്രമപൂജ നടക്കും. കര്‍ക്കിടക സംക്രമം തേങ്ങയേറു സംക്രമമാണ്. മേടത്തില് വിഷുക്കണിയും നവരാത്രികാലങ്ങളില്‍ മൂന്നു ദിവസത്തെ പൂജയും ശിവരാത്രിമഹോത്സവം, മണ്ഡലകാലത്തു വിശേഷപൂജ എന്നിവയും നടത്തിവരുന്നു. മറ്റു പ്രവര്‍ത്തനങ്ങള്‍: സത്സംഗങ്ങള്‍, ക്ഷേത്രകലകള്‍, സേവപ്രവര്‍ത്തനങ്ങള്‍, യജ്ഞങ്ങള്‍ എന്നിവ മുടങ്ങാതെ നടക്കുന്നുണ്ട്. തുടര്‍ച്ചയായി മൂന്നു വര്‍ഷം ഭാഗവതസപ്താഹം നടത്തി. കഴിഞ്ഞ വര്‍ഷം ഗീതാജ്ഞാനയജ്ഞത്തിനു തുടക്കമിട്ടു. പ്രധാന വഴിപാടുകള്‍: പുഷ്പാഞ്ജലി, ഭഗവതിസേവ, വിളക്കുംമാല, നിറമാല, നെയ്വിളക്ക്, ചുറ്റുവിളക്ക്, ദേവീമാഹാത്മ്യപുഷ്പാഞ്ജലി, നിത്യപൂജ, ഖണ്ടാകര്ണന് ഉണ്ടയും തേനും, ബ്രഹ്മരക്ഷസ്സിനു പാല്‍പ്പായസം, മുത്തപ്പന് അപ്പം.