Kshethrangal

കേരളത്തിന്റെ മധ്യത്തിലുള്ള കേരളാധീശ്വരപുരം ക്ഷേത്രം

മലപ്പുറം ജില്ലയിലെ താനാളൂരില്‍ ഉള്ള കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം കേരളത്തിന്റെ മധ്യത്തിലായി നിലകൊള്ളുന്നു എന്നു സങ്കല്‍പമുണ്ട്. പടിഞ്ഞാറു ദര്‍ശനമായുള്ള ക്ഷേത്രത്തില്‍ വെണ്ണക്കണ്ണനാണു മുഖ്യപ്രതിഷ്ഠ. ഗണപതി, ഭഗവതി എന്നീ ഉപദേവതകളും ഉണ്ട്. അഷ്ടമിരോഹിണി വിശേഷ ദിവസമായി ആഘോഷിച്ചുവരുന്ന ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നു മുതല്‍ ഏഴു ദിവസമാണ് ഉല്‍സവം നടക്കുക. പരപ്പനാട്ട് രാജ...

Continue Reading »

പരശുരാമന്‍ സപ്തമാതൃക്കളെ പ്രതിഷ്ഠിച്ച ആമേട ക്ഷേത്രം

സപ്തമാതൃക്കളുടെ പ്രതിഷ്ഠയുള്ളതും നാഗാരാധാനയ്ക്കു പ്രാധാന്യം കല്‍പിച്ചുവരുന്നതുമാണ് എറണാകുളം ജില്ലയിലെ ആമേട ക്ഷേത്രം. സപ്തമാതൃക്കളെക്കൂടാതെ വീരഭദ്രന്‍, ഗണപതി എന്നീ ദേവന്‍മാരുടെ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നാഗരാജാവ്, നാഗയക്ഷി കാവില്‍ ഭഗവതി എന്നീ ഉപദേവതകള്‍ക്കു പുറമെ തിരൂര്‍ വെട്ടത്തുനാട്ടിലെ മംഗലം ഗ്രാമത്തിലെ വിഷ്ണുവും ഉണ്ട്. മൂന്നു നടയുണ്ടെങ്കിലും പതിവായി ക...

Continue Reading »

ശ്രീകോവിലിനു മൂന്നു നടകളോടുകൂടിയ അരുവിക്കര ഭഗവതിക്ഷേത്രം

ശ്രീകോവിലിനു മൂന്നു നടകളോടുകൂടിയതാണ് തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലുള്ള അരുവിക്കര ഭഗവതിക്ഷേത്രം. സപ്തമാതൃക്കളാണു പ്രധാന മൂര്‍ത്തിയെങ്കിലും ഇതില്‍ വൈഷ്ണവിക്കാണു പ്രാധാന്യം കല്‍പിച്ചുവരുന്നത്. അരുവിക്കര അമ്മമാര്‍ എന്നാണു മൂര്‍ത്തികള്‍ പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. ഏറെക്കാലത്തെ ഐതിഹ്യമുള്ള ക്ഷേത്രമാണിത്. വ്യാസനാണു പ്രതിഷ്ഠ നടത്തിയതെന്നാണു വിശ്വസിച്ചുവരുന്നത്. ചെ...

Continue Reading »

ശിവപ്രഭയില്‍ ഗണപതി തിളങ്ങുന്ന വേളം മഹാഗണപതി ക്ഷേത്രം

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്കില്‍ മയ്യില്‍ ടൗണിന് തൊട്ടായി വേളം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മഹാഗണപതിക്ഷേത്രം കേരളത്തില്‍ അത്യപൂര്‍വമായ ക്ഷേത്രങ്ങളിലൊന്നാണ്. . ഒരു ചുറ്റമ്പലത്തിനുള്ളില്‍ത്തന്നെ രണ്ട് ശ്രീകോവിലുകളിലായി രാജരാജേശ്വരഭാവത്തിലും വൈദ്യനാഥ സങ്കല്‍പ്പത്തിലുമായി ശിവപ്രതിഷ്ഠകളുണ്ട്. എന്നാല്‍, രാജരാജേശ്വരക്ഷേത്രത്തിന്റെ തെക്കെ ഇടനാഴിയില്‍ തെക്കോട്ട...

Continue Reading »

പയ്യമ്പള്ളി ചന്തുവിനു നേദ്യം നല്‍കുന്ന താമരശ്ശേരി കോട്ടയില്‍ ഭഗവതിക്ഷേത്രം

പഴശ്ശിരാജാവിന്റെ സൈന്യാധിപന്‍ പയ്യമ്പള്ളി ചന്തുവിനു സംക്രമദിവസങ്ങളില്‍ നേദ്യം നല്‍കുന്ന ക്ഷേത്രമാണ് കോഴിക്കോട് താമരശ്ശേരിയിലെ കോട്ടയില്‍ ഭഗവതിക്ഷേത്രം. കോഴിക്കോട്-വയനാട് റോഡരികിലുള്ള ഈ ക്ഷേത്രത്തില്‍ വിഷ്ണു, ഭഗവതി എന്നീ പ്രധാന ദേവതകളും ശ്രീകൃഷ്ണന്‍, അയ്യപ്പന്‍, വേട്ടയ്ക്കരന്‍, കണ്ണിക്കരുമകന്‍, ഗണപതി എന്നീ ഉപദേവതകളും ഉണ്ട്. വിഷ്ണു കിഴക്കോട്ടും ഭഗവതി വടക്കോ...

Continue Reading »

12 നാള്‍ മാത്രം ദേവീദര്‍ശനമുള്ള തിരുവൈരാണിക്കുളം ക്ഷേത്രം

എറണാകുളം: ഒരേ ശ്രീകോവിലില്‍ ശ്രീമഹാദേവന്റെയും ശ്രീപാര്‍വതിയുടെയും പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രമാണ് എറണാകുളം ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശ്രീപാര്‍വതിപ്രതിഷ്ഠ ദര്‍ശിക്കാന്‍ വര്‍ഷത്തില്‍ 12 ദിവസം മാത്രമേ സാധിക്കൂ എന്നതും ഇവിടത്തെ പ്രത്യേകതയാണ്. അകവൂര്‍ മനയുമായി ബന്ധപ്പെട്ടുള്ളതാണു ക്ഷേത്രത്തിന്റെ ഐതിഹ്യം. അകവൂര്‍ മനയിലെ അംഗമായ ഒരു ബ്രാഹ്മണന്‍ തൃശൂ...

Continue Reading »

പുഴമധ്യത്തില്‍ ശിവചൈതന്യം

പുഴയ്ക്കു നടുവിലാണു മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം. നാലു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രം മഴക്കാലത്ത് ഏറെക്കുറേ വെള്ളത്തിനടിയിലാവും. സ്വയംഭൂലിംഗമായ ശിവനാണു പ്രധാന പ്രതിഷ്ഠ. ശിവപാര്‍വതിപരിണയ സമയത്ത് അഗസ്ത്യന്‍ പ്രതിഷ്ഠിച്ചതാണെന്നും ഐതിഹ്യമുണ്ട്. പഴയകാലത്തെ പുഴവായ് നാട്ടിലാണ് ഈ ക്ഷേത്രം കുടികൊള്ളുന്നത്. പുഴവായ് നായന്‍മാരുടേതായിരുന്നു ക്ഷേത്രം. പിന്നീട് സാമൂതിരി ഈ...

Continue Reading »

കപ്പലിലെത്തിയ ദേവി

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്കു സമീപമുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭഗവതിയാണു പ്രധാന മൂര്‍ത്തി. ദാരുവിഗ്രഹം,കിഴക്കോട്ടു ദര്‍ശനം. മൂന്നു നേരം പൂജ. തന്ത്രം പറവൂര്‍ ശ്രീധരന്‍ തന്ത്രി. കുംഭത്തിലെ തിരുവോണം ആറാട്ടായി 21 ദിവസത്തെ ഉത്സവം. പുരാടം നാളില്‍ പടയണി. ഉത്രാടം, തിരുവോണം നാളുകളില്‍ വേല. പ്രധാന വഴിപാട് രക്തപുഷ്പാഞ്ജലി. കപ്പലിലാണു ദേവി എത്തിയതെന്നാണ് ഐതിഹ്യം...

Continue Reading »

ഗതകാലപ്രൗഢിയില്‍ തലയെടുപ്പോടെ അരങ്ങം ശിവക്ഷേത്രം

കണ്ണൂര്‍ ആലക്കോടിനടുത്ത് അരങ്ങത്തുള്ള, ശിവന്‍ മുഖ്യപ്രതിഷ്ഠയായുള്ള അരങ്ങം ക്ഷേത്രം പുരാതനകാലത്തു സ്ഥാപിക്കപ്പെട്ടതാണ്. പാര്‍ഥസാരഥി, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്‍, കിരാതമൂര്‍ത്തി, ഭഗവതി എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്. പാര്‍ഥസാരഥീവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് അല്‍പം ഇടത്തോട്ടു ചെരിഞ്ഞ നിലയിലാണ്. ഏറെക്കാലം പ്രൗഢിയോടെ നിലകൊണ്ട ക്ഷേത്രം പിന്നീട് അവഗണിക്കപ്പെട്ടു. അഷ്ടമത...

Continue Reading »

വാതിലുകളില്ലാത്ത നാട്; ഇത് ശനീശ്വരന്‍ സുരക്ഷയുടെ താഴിട്ട ശനിശിംഗാപ്പൂര്‍

വീടുകള്‍ക്ക് വാതിലുകളില്ലാത്ത, മരങ്ങള്‍ക്ക് നിഴലുകളില്ലാത്ത, ക്ഷേത്രങ്ങള്‍ക്ക് മേല്‍ക്കൂരയില്ലാത്ത, വ്യാപാരസ്ഥാപനങ്ങള്‍ക്ക് അടച്ചുറപ്പില്ലാത്ത ഒരു ഗ്രാമം. അപൂര്‍വതകള്‍ നിറഞ്ഞതാണു ശനീശ്വരന്‍ കാക്കുന്നതെന്നു ഗ്രാമീണര്‍ വിശ്വസിച്ചുപോരുന്ന മഹാരാഷ്ട്രയിലെ ശനിശിംഗാപ്പൂര്‍ ഗ്രാമത്തിന്റെ കഥ. സൂര്യപുത്രന്‍ ശനീശ്വരന്റെ ചൈതന്യം വഴിയുന്ന ശനിശിംഗനാപ്പൂര്‍ ഗ്രാ...

Continue Reading »

പടയണിക്കൗതുകവുമായി കടമ്മനിട്ട ഭഗവതിക്ഷേത്രം

പത്തനംതിട്ട ടൗണില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ നാരങ്ങാനത്താണു കടമ്മനിട്ട ഭഗവതിക്ഷേത്രം. മലയാലപ്പുഴയിലെ ചെങ്ങരയില്‍നിന്നു വന്ന ദേവിയാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നാണു വിശ്വാസം. കവുങ്കോട്ട് കുറുപ്പിന്റേതായിരുന്നു നേരത്തേ ക്ഷേത്രം. ഇപ്പോള്‍ കരക്കാരുടെ ക്ഷേത്രമായി പ്രവര്‍ത്തിക്കുന്നു. പടയണിയോടു കൂടിയതാണ് ഉല്‍സവം. മേടവിഷു മുതല്‍ 10 ദിവസം നീളുന്നതാണ് ഉല്&zw...

Continue Reading »

വേദമന്ത്രങ്ങളാല്‍ നാടിനെ ''ഉണര്‍ത്തുന്ന'' പാഞ്ഞാള്‍ ലക്ഷ്മീനാരായണക്ഷേത്രം

വേദവുമായി ആചാരങ്ങളിലും ചിട്ടകളിലും നടത്തിപ്പിലും അഭേദ്യബന്ധമുള്ള ക്ഷേത്രമാണ് തൃശൂര്‍ പാഞ്ഞാളിലെ ലക്ഷ്മീനാരായണ ക്ഷേത്രം. കേരളത്തിലെ സാമവേദക്കാരുടെ ഈറ്റില്ലമായി ഇവിടം വിശേഷിപ്പിക്കപ്പെടുന്നു. അതിരാത്രം ഉള്‍പ്പെടെയുള്ള യാഗങ്ങള്‍ നടന്നിട്ടുള്ളത് ഈ ക്ഷേത്രസമീപത്താണ്. 1900നും 1975നും ഇടയില്‍ 20 യജ്ഞങ്ങള്‍ പാഞ്ഞാളില്‍ നടന്നിട്ടുണ്ട്. ചിട്ടകള്‍ പാലിച്ചുള്ള യാഗങ്ങള്‍ക്കു ...

Continue Reading »

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം തര്‍ജമ ചെയ്ത കോട്ടക്കല്‍ വേട്ടക്കരന്‍ കാവ്

മലപ്പുറം: കോട്ടയ്ക്കല്‍ കോവിലകത്തിന്റെ ഉപാസനാമൂര്‍ത്തിയാണ് കോട്ടയ്ക്കല്‍ വേട്ടക്കരന്‍ കാവിലെ പ്രധാന മൂര്‍ത്തിയായ വേട്ടക്കരന്‍. നാലു വേട്ടക്കരന്‍, രണ്ടു ഗണപതി, ശ്രീചക്രം, ദുര്‍ഗ, പൂര്‍ണേശ്വരി, വരാഹം, ശ്രീരാമന്‍, സീത, രണ്ടു ശ്രീകൃഷ്ണന്‍മാര്‍ എന്നീ ഉപദേവതകളുണ്ട്. പടിഞ്ഞാറോട്ടാണു ദര്‍ശനം. 12,000 തേങ്ങയേറെന്ന പ്രധാന വഴിപാട് പ്രശസ്തമാണ്. ചരിത്രപരമ...

Continue Reading »

തൊടുപുഴയുടെ ചരിത്രത്തിനു സാക്ഷിയായി ശ്രീകൃഷ്ണസ്വാമിക്ഷേത്രം

തൊടുപുഴ: നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ചരിത്രസാക്ഷിയായ ആരാധനാലയമാണ്. ടിപ്പുവിന്റെ ആക്രമണവുമായി ബന്ധപ്പെട്ടുള്ളതാണു ക്ഷേത്രത്തിന്റെ പഴയകാല കഥകള്‍. ഒരു യോഗീശ്വരനാണ് പ്രതിഷ്ഠ നിര്‍വഹിച്ചതെന്നാണു കരുതിപ്പോരുന്നത്. ഭഗവാനെ പൂജിക്കുന്ന ശ്രീകൃഷ്ണവിഗ്രഹവുമായി ഏതാനും ചിലര്‍ എത്തുമെന്നും ക്ഷേത്രം പണിത് ആ വിഗ്രഹം പ്രതിഷ്ഠിക്കണമെന്നും യോഗിക്കു സ്വപ്&...

Continue Reading »

ചരിത്രസാക്ഷിയായി മാരാരിക്കുളം മഹാദേവക്ഷേത്രം

ആലപ്പുഴ: ഏറെക്കാലത്തെ ചരിത്രമുള്ളതാണ് സേതുലക്ഷ്മീപുര(എസ്.എല്‍.പുരം)ത്തുള്ള മഹാദേവക്ഷേത്രം. ശിവനാണ് ഇവിടത്തെ പ്രധാന മൂര്‍ത്തി. മുഖ്യപ്രതിഷ്ഠ ദര്‍ശനം കിഴക്കോട്ടായാണെങ്കില്‍ പടിഞ്ഞാറു ദര്‍ശനത്തോടെ പാര്‍വതി ദേവിയും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ഇരു മൂര്‍ത്തികളും സ്വയംഭൂ ആണെന്നാണു വിശ്വാസം. പാഴൂര്‍ പടുതോള്‍ മനയുടെ അധീനതയിലുള്ള ക്ഷേത്രമാണിത്. കാമദേവന്റെ ശ...

Continue Reading »

രാമപുരത്തും ചുറ്റുമായി കോട്ടയത്തു നാലമ്പലങ്ങള്‍

കോട്ടയം: സീതാപരിത്യാഗത്തിനുശേഷം ശ്രീരാമന്‍ കഴിഞ്ഞ സ്ഥലമാണത്രെ കോട്ടയം ജില്ലയിലെ രാമപുരം. വനവാസത്തിനിടെ ശ്രീരാമനും സീതയും ലക്ഷ്മണനുമൊപ്പം ഇതുവഴി കടന്നുപോയ ഓര്‍മയിലാണ്, പിന്നീട് സീതയെ ഉപേക്ഷിക്കേണ്ടവന്ന മനോവിഷമത്തില്‍ കഴിയവെ രാമന്‍ ഇവിടെ എത്തിയതെന്നാണു വിശ്വാസം. ജ്യേഷ്ഠനെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ സഹോദരന്മാരായ ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും രാമപുരത്തെത്തി. ശ്രീരാമനുമായി മ...

Continue Reading »

അരിക്കാടിക്കാവ് എന്ന് അഴകൊടി ദേവീക്ഷേത്രം

കോഴിക്കോട്: നഗരഹൃദയത്തിലുള്ള അഴകൊടി ക്ഷേത്രത്തിന്റെ പഴയകാലത്തെ പേര് അരിക്കാടിക്കാവ് എന്നായിരുന്നു. ചെരുതാല കുടുംബത്തിലെ അരിക്കാടിയില്‍ ദേവി ആവേശിച്ചതിനെത്തുര്‍ന്ന് ശാസ്താക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നുവെന്നാണ് ഐതിഹ്യം. 1965ലാണു പേരു മാറി അഴകൊടി ക്ഷേത്രമായത്. ഭദ്രകാളിയാണു പ്രധാന മൂര്‍ത്തി. ശാസ്താവ്, ഉണ്ണിത്തൃപുരാന്ദകന്‍, അന്തിമഹാകാളന്‍, വേണുഗോപാലന്‍, ഗണപതി, ദക...

Continue Reading »

പരശുരാമന്‍ പ്രതിഷ്ഠിച്ച കുളത്തൂപ്പുഴ ശാസ്താക്ഷേത്രം

കൊല്ലം: പരശുരാമന്‍ സ്ഥാപിച്ച 108 ശാസ്താക്ഷേത്രങ്ങളിലൊന്നാണ് കുളത്തൂപ്പുഴ ശാസ്താക്ഷേത്രം. പിന്നീട് നിത്യപൂജകള്‍ മുടങ്ങുകയും ശ്രദ്ധ ലഭിക്കാതെപോകുകയും ചെയ്ത ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണത്തിനു കൊട്ടാരക്കര വെട്ടിക്കവല കോക്കളത്ത് മഠത്തിലെ തന്ത്രിയാണു മുന്‍കയ്യെടുത്തത്. ഇതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. വെട്ടിക്കവലയിലെ കോട്ടത്തല കുറുപ്പന്‍മാര്‍ക്കൊപ്പം തീര്‍ഥാടനത്തിനു ...

Continue Reading »

ആറന്‍മുളയില്‍ അര്‍ജുനന്‍ പ്രതിഷ്ഠിച്ച പാര്‍ത്ഥസാരഥി

പത്തനംതിട്ട: വൈഷ്ണവരുടെ ഭാരതത്തിലെ 108 തിരുപ്പതികളില്‍ ഒന്നാണ് 'തിരുവാറന്‍മുളൈ'. പ്രാചീന കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നുകൂടിയാണിവിടം. നിലയ്ക്കല്‍ നാരാണയണപുരത്തെ ക്ഷേത്രം ആ പ്രദേശത്തു ജനവാസം ഇല്ലാതായതോടെ ആറന്‍മുളയിലേക്കു മാറ്റിയെന്നാണു കരുതിപ്പോരുന്നത്. പമ്പാനദിയുടെ തെക്കേക്കരയില്‍ മണ്ണിട്ടുയര്‍ത്തിയാണു ക്ഷേത്രം നിര്‍മിച്ചത്. നദിയില്‍നിന്ന്...

Continue Reading »

സാമൂതിരിക്കുംമുന്നേ തുടങ്ങുന്നു, കോഴിക്കോട് തളിക്ഷേത്രചരിത്രം

കോഴിക്കോട്: നഗരത്തിന്റെ ആധ്യാത്മിക മണ്ഡലത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നു മലബാറിന്റെ രാഷ്ട്രീയചരിത്രവുമായിക്കൂടി ബന്ധപ്പെട്ടുകിടക്കുന്ന തളി മഹാക്ഷേത്രം. സാമൂതിരി രാജവംശത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രമിപ്പോഴും രാജകുടുംബത്തിന്റെ ആരാധനാലയമാണ്. കിഴക്കോട്ടു ദര്‍ശനമുള്ള പരമശിവനാണു പ്രധാന മൂര്‍ത്തി. സാമൂതിരി രാജവംശം സ്ഥാപിതമാകുന്നതിനുംമുന്‍പാണു തളി ക്ഷേത്രം നിര്‍മിക്കപ്പെട...

Continue Reading »

ഇതു തിരുവില്വാമല വില്വാദ്രിനാഥന്‍; പുനര്‍ജനി നൂണ്ടു പാപങ്ങള്‍ തീര്‍ക്കാം

ലക്ഷ്മണനും ശ്രീരാമനും പ്രധാന മൂര്‍ത്തികളായുള്ള തൃശൂര്‍ ജില്ലയിലെ തിരുവില്വാമല ക്ഷേത്രം പുനര്‍ജനി നൂഴലിനു പ്രശസ്തമാണ്. ക്ഷേത്രത്തില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള വില്വമലയിലെ പാപനാശിനി ഗുഹയിലൂടെയാണു പുനര്‍ജനനി നൂഴുക. വൃശ്ചികത്തിലെ ഏകാദശിനാളില്‍ പാപനാശിനിയില്‍ കുളിച്ചു പുനര്‍ജനി നൂണ്ടാല്‍ പാപങ്ങള്‍ക്കു പരിഹാരമാകുമൊണു വിശ്വാസം. ക്ഷത്രിയ നിഗ്രഹം നട...

Continue Reading »

പായസമധുരം തൂകുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം

ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിനു പേരുകേട്ട അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാര്‍ഥസാരഥിയാണ്. വില്വമംഗലത്തുനിന്നു ഗോപാലമന്ത്രോപദേശം സിദ്ധിച്ചാണു ക്ഷേത്രം നിര്‍മിച്ചതെന്നു വിശ്വാസമുണ്ട്. പുതുമനയും കടിയക്കോലുമാണു തന്ത്രിമാര്‍. വിഗ്രഹം പ്രതിഷ്ഠയ്ക്കു മുന്‍പ് പരിശോധിച്ച പുതുമന നമ്പൂതിരി അതു പ്രതിഷ്ഠിക്കാന്‍ യോഗ്യമല്ലെന്നു കണ്ടെത്തിയത്രെ. ഇതിനെ ക...

Continue Reading »

അന്യോന്യപ്പെരുമയില്‍ കടവല്ലൂര്‍ ശ്രീരാമക്ഷേത്രം

തൃശൂര്‍: കുന്നംകുളത്തിനും കുറ്റിപ്പുറത്തിനും ഇടയിലായി മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ കടവല്ലൂരില്‍ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമായ കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തിനു പ്രശസ്തി 'കടവല്ലൂര്‍ അന്യോന്യ'ത്തിന്റെ പേരിലാണ്. പ്രഭാതത്തില്‍ സൗമ്യതയുള്ളതും സന്ധ്യക്കു രൗദ്രഭാവത്തോടുകൂടിയതുമായ ശ്രീരാമനാണു മുഖ്യപ്രതിഷ്ഠ. പടിഞ്ഞാട്ടാണു ദര്‍ശനം. വിഗ്രഹത...

Continue Reading »

ക്ഷേത്രം എന്തിന്?

സര്‍വവ്യാപിയായ ഈശ്വരനു ക്ഷേത്രം ആവശ്യമില്ല. ഈശ്വരന്‍ സര്‍വവ്യാപിയാണെന്നു മനസ്സിലാക്കിയിട്ടുള്ള ജ്ഞാനിക്കും ക്ഷേത്രത്തിന്റെ ആവശ്യമില്ല. എന്നാല്‍ ഈ തിരിച്ചറിവുണ്ടായിട്ടില്ലാത്ത സാധാരണക്കാരനു ക്ഷേത്രം അനിവാര്യമാണ്. നാമരൂപരഹിതവും എല്ലായിടത്തുമുള്ളതുമായ ഈശ്വരനാണു ലോകത്തിലെ എല്ലാറ്റിനും ആധാരം. ഈ ആത്മസ്വരൂപജ്ഞാനം നേടിയിട്ടുള്ള ജ്ഞാനിക്കു സര്‍വം ബ്രഹ്മമയം തന്നെ. അത്തരക്കാര്‍ക്...

Continue Reading »

അവതാരപുരുഷനായ അയ്യപ്പന്റെ എരുമേലി ശാസ്താക്ഷേത്രം

കോട്ടയം: നില്‍ക്കുന്ന ശാസ്താവാണു ശാസ്താവു പ്രധാന മൂര്‍ത്തിയായുള്ള എരുമേലി ധര്‍മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠ. ശബരിമലയിലേക്കുള്ള പേട്ടതുള്ളല്‍ ആരംഭിക്കുന്ന ഈ ക്ഷേത്രത്തില്‍ കൂടുതല്‍ എത്തിച്ചേരുന്നത് അയ്യപ്പഭക്തര്‍ തന്നെ. കേരളത്തില്‍നിന്നുള്ളവരെക്കാള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ഭക്തരാണ് അടുത്ത കാലത്തായി പേട്ടതുള്ളാന്‍ താല്‍പര്യമെടുക്കുന്നത...

Continue Reading »

ശ്രീരാമനെ കെട്ടിയാടിക്കുന്ന അണ്ടല്ലൂര്‍ക്കാവ്

കണ്ണൂര്‍: മലബാറില്‍ ആറു ദൈവത്താര്‍ കാവുകളുണ്ട്- അണ്ടലൂര്‍ക്കാവ്, ഊര്‍പഴശ്ശിക്കാവ്, മാവിലാക്കാവ്, കാപ്പാട്ടുകാവ്, പടുവിലാക്കാവ്, കൂടാളിക്കാവ് എന്നിവ. ദൈവത്താര്‍ വൈഷ്ണവദേവതയാണെന്നാണു വിശ്വസിച്ചുപോരുന്നത്. ധര്‍മടത്തിനടുത്താണ് അണ്ടല്ലൂര്‍ക്കാവ്. ശ്രീരാമനെ കെട്ടിയാടിക്കുന്ന ഏകക്ഷേത്രമാണിത്. ഇവിടത്തെ പ്രധാന മൂര്‍ത്തിയാകട്ടെ, ദൈവത്താറാണ്. ആറു ദൈവത്താര്‍ കാവു...

Continue Reading »

മുളയങ്കാവില്‍ ഒരേയൊരു പൂജ

പാലക്കാട്:  കൊപ്പത്തിനടുത്തു മുളയങ്കാവ് ക്ഷേത്രത്തില്‍ ഭദ്രകാളിയാണു പ്രധാന മൂര്‍ത്തി. ഉപദേവതകളില്ലാത്ത ക്ഷേത്രമാണിത്. കാളകളിക്കു പ്രശസ്തമാണിവിടം. പട്ടാമ്പി- പെരിന്തല്‍മണ്ണ റൂട്ടില്‍ കൊപ്പം ജംങ്ഷനില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ കിഴക്കാണു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണു ദര്‍ശനമെങ്കിലും വടക്കേ നടയിലാണു കൊടിമരം. പണ്ടു ദര്‍ശനം വടക്കോട്ടായിരുന്നുവെന്നാ...

Continue Reading »

ചരിത്രപ്പെരുമയേറും തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

മലപ്പുറം: അങ്ങാടിപ്പുറത്തുള്ള തിരുമാന്ധാംകുന്ന് ക്ഷേത്രം കേരളത്തിലെ ഏറ്റവും പഴക്കമേറിയ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ്. പ്രശാന്തസുന്ദരമായ സ്ഥലത്തു ക്ഷേത്രനിര്‍മാണത്തിന്റെ തദ്ദേശീയ വാസ്തുശാസ്ത്രത്തിന്റെ തലയെടുപ്പുള്ള ഈ ആരാധനലായത്തിനു പുതുമ നഷ്ടപ്പെടാത്ത കൗതുകം എന്നുമുണ്ട്. സൂര്യവംശത്തില്‍ പെട്ട രാജാവ് രാജ്യം പിന്‍ഗാമികള്‍ക്കു കൈമാറി ശിവപ്രീതിക്കായി തപസ്സനുഷ്ഠിച്ചുവെന്നും അദ്ദേഹത്...

Continue Reading »

പൂരപ്പെരുമയില്‍ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം

തൃശൂര്‍: മേളത്തിന്റെയും വര്‍ണമേളനത്തിന്റെയും ഗജപ്രൗഢിയുടെയും ഉള്ളംവിറയ്ക്കുന്ന വെടിക്കെട്ടിന്റെയും അവസാനവാക്കായ തൃശൂര്‍ പൂരം ഉണരുന്നതു ശ്രീവടക്കുന്നാഥന്റെ മുന്നിലാണ്. കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനത്തു തലയെടുപ്പോടെ നിലകൊള്ളുന്ന വടക്കുന്നാഥക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശങ്കരനാരായണനാണ്. നടുവില്‍ ശങ്കരനാരായണന്‍, വടക്കു ശിവന്‍, തെക്കു ശ്രീരാമന്‍ എന്ന ക്രമത്തില്&z...

Continue Reading »

തിരുനെല്ലി ക്ഷേത്രം: കാടിന്റെ മടിത്തട്ടില്‍ ഭക്തിയുടെ വിശുദ്ധകേന്ദ്രം

വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്തു വനത്തോടു ചേര്‍ന്നുള്ള തിരുനെല്ലി ക്ഷേത്രം ഭക്തജനത്തിരക്കുള്ള ആരാധനാലയമാണ്. പിതൃകര്‍മം ചെയ്യുന്നതിനാണു കൂടുതല്‍ പേരും എത്തുന്നത്. സംസ്ഥാനത്തിനകത്തുനിന്നു മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍നിന്നു പോലും ഭക്തര്‍ എത്തുന്നു. പുരാതനക്ഷേത്രമായ ഇവിടത്തെ പ്രധാന മൂര്‍ത്തി മഹാവിഷ്ണുവാണ്. പാറ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രത്തിലെ ഗുണ്ടിക ശിവനാണു ...

Continue Reading »

ശ്രീകണ്‌ഠേശ്വരക്ഷേത്രം: കോഴിക്കോടിനു ഗുരുവിന്റെ അനുഗ്രഹം

കോഴിക്കോട്: ശിവന്‍ പ്രധാന മൂര്‍ത്തിയും സുബ്രഹ്മണ്യന്‍, ഗണപതി, ധര്‍മശാസ്താവ്, മഹാവിഷ്ണു, ഭഗവതി, നവഗ്രഹങ്ങള്‍ എന്നീ ഉപദേവന്‍മാരോടു കൂടിയതുമായ കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് ശ്രീനാരായണഗുരുവാണ്. 1910 മെയ് 11ന് അര്‍ധരാത്രിയായിരുന്നു ചടങ്ങ്. കര്‍മം നിര്‍വഹിക്കാന്‍ ഗുരു എത്തിയതു മഹാകവി കുമാരനാശാനോടൊപ്പമായിരുന്നു. നാട്ടുകാര...

Continue Reading »

ചരിത്രത്താളുകള്‍ തുറക്കുന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി ശിവനാണ്. ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, ഭഗവതി, യക്ഷി എന്നീ ഉപദേവതകളാണുള്ളത്. ശ്രീകോവിലിന്റെ താക്കോല്‍ കൈസ്ഥാനികളായ മുസ്സതു കുടുംബക്കാരുടെ കൈവശമാണ്. പ്രതിഷ്ഠ നടത്തിയതു വില്വമംഗലമാണെന്നാണു വിശ്വാസം. 108 ശിവാലയങ്ങളില്‍ പെട്ടതായതിനാല്‍ പരശുരാമ പ്രതിഷ്ഠയെന്നും ഐതിഹ്യമുണ്ട്. ഖരന്‍ ചിദംബരത്തുനിന്നു കൊണ്ടുവന്...

Continue Reading »

അരുവിപ്പുറം ശിവക്ഷേത്രം: മാറ്റത്തിന്റെ ശംഖൊലി

ക്ഷേത്രപ്രതിഷ്ഠ നടത്തുകയും ക്ഷേത്രാചാരങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതില്‍നിന്നു പലരെയും മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടത്തില്‍ നിലവിലുള്ള രീതികളെ വെല്ലുവിളിച്ചു ശ്രീനാരായണഗുരു ആദ്യമായി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ്  തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുങ്കടവിളയിലെ അരുവിപ്പുറം ശിവക്ഷേത്രം. നെയ്യാറിന്റെ തീരത്തുള്ള ക്ഷേത്രത്തില്‍ ശിവനാണു പ്രധാന മൂര്‍ത്തി. 1888 മാ...

Continue Reading »

ബാലവിഷ്ണുവിന്റെ ഗുരുവായൂര്‍

മുടക്കമില്ലാതെ ദര്‍ശനമുണ്ടായിട്ടും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രമാണ് ഉണ്ണിക്കണ്ണന്റെ ബാലലീലകള്‍ നിറയുന്ന ഗുരുവായൂര്‍. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും സാധാരണക്കാരും ഗുരുവായൂരപ്പന്റെ മുന്നിലെത്തുന്നു. തിരക്കേറിയതോടെ ക്ഷേത്രവും പരിസരവും ഉള്‍പ്പെടെ വലിയൊരു പ്രദേശം ക്ഷേത്രനഗരിയായിക്കഴിഞ്ഞു. താമസസൗകര്യവും ഒരുങ്ങിയതോടെ ദേശവിദേശങ്ങ...

Continue Reading »

ഭക്തര്‍ക്കു നിധി അനന്തശായിയാം ശ്രീപദ്മനാഭന്‍

തിരുവനന്തപുരം: രാജഭരണത്തിന്റെ സുവര്‍ണ മുദ്രകള്‍ ചാര്‍ത്തി നഗരമധ്യത്തിലായി കിഴക്കേകോട്ടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു ശ്രീപദ്മനാഭസ്വാമിക്ഷേത്രം. ചരിത്രപ്പഴമയുള്ള ഈ ക്ഷേത്രം തിരുവിതാംകൂറിന്റെ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. ഒരു നാട്ടിലെ ജനത ഇത്രത്തോളം വൈകാരികമായി നെഞ്ചേറ്റുന്ന ആരാധനാലയം മറ്റൊന്നുണ്ടായിക്കൊള്ളണമെന്നില്ല. ഭക്തര്‍ക്ക്, എല്ലാ ദു:ഖത്തിനും അറുതിയാണു പദ...

Continue Reading »

മന:ശാന്തിക്കു കീര്‍ത്തികേട്ട ചോറ്റാനിക്കര ദേവീക്ഷേത്രം

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ സ്വയംഭൂ ആയ ലക്ഷ്മീ നാരായണനാണു മുഖ്യപ്രതിഷ്ഠ. ലക്ഷ്മി-നാരായണ സങ്കല്‍പത്തില്‍നിന്നാണ് 'അമ്മേ നാരായണാ' എന്ന നാമം. എട്ടു ദേവീ ദേവന്‍മാരുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ബ്രഹ്മാവ്, അനന്തശായി, ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി, ശാസ്താവ് എന്നീ ദേവന്‍മാര്‍ക്കായുള്ള പൂജയും നടക്കുന്നു. കീഴേക്കാവില്‍ ഭദ്രകാള...

Continue Reading »

എന്താണു ക്ഷേത്രം?

ക്ഷേത്രദര്‍ശനം നടത്തുന്നവരുടെ എണ്ണം ഏറിവരികയാണ്. എന്നാല്‍ ക്ഷേത്രത്തെ സംബന്ധിച്ചുള്ള അറിവു പൊതുവേ കുറവാണ്. ക്ഷേത്രങ്ങളെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഒരു പംക്തി ദ് ഹിന്ദുസ്ഥാന്‍.ഇന്നില്‍ ആരംഭിക്കുകയാണ്. അവലംബം: ശ്രീമത് സ്വാമി ചിദാനന്ദ പുരി രചിച്ച 'ക്ഷേത്രം' എന്ന ഗ്രന്ഥം.    'ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം' അതായത്, ക്ഷയ(നാശം)ത്തില്‍നിന്നു...

Continue Reading »

ഒറ്റ ശ്രീകോവിലില്‍ മൂന്നു പ്രധാന മൂര്‍ത്തികള്‍; ചരിത്രസാക്ഷ്യവുമായി അനന്തേശ്വര ക്ഷേത്രം

കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ പഞ്ചായത്തായ മഞ്ചേശ്വരത്തു സ്ഥിതിചെയ്യുന്ന അനന്തേശ്വര ക്ഷേത്രം ദക്ഷിണ കനറ മേഖലയിലെ ഗൗഡസാരസ്വത ബ്രാഹ്മണര്‍ ഉള്‍പ്പെടെ മലയാളികളും കര്‍ണാടകക്കാരും ആരാധനയ്‌ക്കെത്തുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ഒരേ ശ്രീകോവിലില്‍ മൂന്നു പ്രധാന മൂര്‍ത്തികള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമെന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്നു. ശാന്തരൂപി...

Continue Reading »

വില്ലാളിവീരന്റെ കണ്ണു തുറപ്പിച്ച എറണാകുളത്തപ്പന്‍

എറണാകുളം നഗരമധ്യത്തില്‍ തച്ചുശാസ്ത്രത്തിന്റെയും കെട്ടിടനിര്‍മാണത്തിന്റെയും മികവിനുള്ള മഹനീയ മാതൃകയായി നിലകൊള്ളുന്ന ശിവക്ഷേത്രം, കൊല്ലവര്‍ഷം 790ല്‍ നാടുവാഴിയായ തൂശത്തു കൈമള്‍ നിര്‍മിച്ചതാണെന്നാണു പുരാവൃത്തം. അര്‍ജുനന്‍ പൂജിച്ചിരുന്ന കിരാതമൂര്‍ത്തിയാണു ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന വിശ്വാസം പ്രബലമാണ്. ഇതേക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്: അര്‍ജുനനു മുന്നില്&z...

Continue Reading »

ഏഴയ്ക്കും തുണ അയ്യപ്പന്‍

പത്തനംതിട്ട ജില്ലയില്‍, സഹ്യപര്‍വതത്തിന്റെ മടിത്തട്ടില്‍ കാനന നടുവിലാണ് ശ്രീ അയ്യപ്പന്റെ ശബരിമല. 41 ദിവസം നീളുന്ന മണ്ഡല കാലം, മകരവിളക്ക് എന്നിവയാണു ശബരിമലയെ മറ്റെങ്ങുമില്ലാത്തവിധം വിശ്വാസികളുടെ തിരക്കിലാഴ്ത്തുന്ന കാലം. അയ്യപ്പദര്‍ശനത്തിനുമുമ്പു മാലയിട്ടു കറുപ്പുടത്തു വ്രതമെടുക്കണമെന്നാണു വിധി. ജാതിമതഭേദമന്യേ ഏതു പുരുഷനും പ്രായം സംബന്ധിച്ച നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഏതു ...

Continue Reading »

മുട്ടറുക്കാന്‍ കാടാമ്പുഴ ദേവി; ഉല്‍സവമില്ലെങ്കിലും എന്നും ഉല്‍സവത്തിരക്ക്

കേരളത്തിനകത്തു മാത്രമല്ല, പുറത്തും പ്രശസ്തമായ അമ്പലമാണ് കാടാമ്പുഴ ഭഗവതിക്ഷേത്രം. മലപ്പുറം ജില്ലയില്‍ വളാഞ്ചേരിക്കും കോട്ടക്കലിനും ഇടയില്‍ വെട്ടിച്ചിറയില്‍നിന്ന രണ്ടു കിലോമീറ്റര്‍ കിഴക്കു മാറിയാണു വിഗ്രഹമില്ലാത്ത ഈ ക്ഷേത്രം നിലകൊള്ളുന്നത്. പടിഞ്ഞാറോട്ടു ദര്‍ശനമുള്ള സ്വയംഭൂ ചൈതന്യത്തെയാണ് ഇവിടെ ആരാധിക്കുന്നത്. മുട്ടറുക്കല്‍ വഴിപാടാണ് ക്ഷേത്രത്തിനു പ്രചാരം നേടിക്കൊടുത്ത ഒ...

Continue Reading »

Back to Top