Bharathayathra

സുദാമാപുരി: കൃഷ്ണസതീര്‍ഥ്യന്‍ കുചേലന്റെ ജന്മനാട്

ശ്രീകൃഷ്ണ അവതാരകഥകളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയും മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്നതുമാണ് സതീര്‍ഥ്യന്‍ കുചേലനുമായുള്ള ശ്രീകൃഷ്ണന്റെ ഊഷ്മളമായ ബന്ധം. എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങളുടെ കിരീടം ചൂടിയ കൊട്ടാരത്തിനു മുന്നിലെത്തി പരിഭ്രാന്തനായി നോക്കിനില്‍ക്കുന്ന ദാരിദ്രത്തിന്റെ പ്രതീകമായ കുചേലനെ കൃഷ്ണന്‍ ഓടിച്ചെന്നു വാരിപ്പുണരുന്ന രംഗം, ദാരിദ്ര്യത്തിനു കൈത്താങ്ങാകാന്‍ സാധി...

Continue Reading »

ശ്രീകൃഷ്ണന്‍ ദേഹത്യാഗം ചെയ്ത പ്രഭാസം

പുരാണകാലം തൊട്ടു പ്രശസ്തമാണ് ഗുജറാത്ത് സൗരാഷ്ട്രയിലെ പ്രഭാസം. അറബിക്കടലോരത്തുള്ള ഈ പുണ്യകേന്ദ്രം പ്രഭ ചൊരിയുന്ന തീര്‍ഥാടനകേന്ദ്രമാണ്. പ്രഭ പരത്തുന്നതാണു പ്രഭാസം. വെളിച്ചമെന്നും അര്‍ഥം. ഭൂമിക്കു ചൂടും വെളിച്ചവുമേകുന്ന സൂര്യന്‍ പ്രഭാകരനാണ്. ശാപമുക്തി നേടി ചന്ദ്രന്‍ പ്രഭ നേടിയ സ്ഥലമാണു പ്രഭാസമെന്നും വിശ്വാസമുണ്ട്. എന്നാല്‍, പ്രഭാസത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാന ഐതിഹ്യം ശ്രീകൃഷ...

Continue Reading »

സോമനാഥം: അക്രമങ്ങളില്‍ ഉലയാത്ത ധര്‍മാലയം

ഗുജറാത്തിലെ വേരാവലില്‍ പ്രഭാസത്തിനടുത്തായി അലകളുടെ തഴുകലേറ്റ് അറബിക്കടലോരത്തു തലയുയര്‍ത്തി നില്‍ക്കുന്നു, സോമനാഥക്ഷേത്രം. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാമത്തേതായ സനാതനധര്‍മത്തിന്റെ അമൂല്യമായ ഈ കേന്ദ്രം ഭാരതത്തിന്റെ രാഷ്ട്രീയ, അധിനിവേശ ചരിത്രത്തിലെ കറുത്ത ഏടുകളെ പ്രതിഫലിപ്പിക്കുന്നു. എത്രയോ തവണ വൈദേശിക ആക്രമണത്തിനു വിധേയമായിട്ടള്ള ആരാധനാലയമാണിത്. എങ്കിലും, നിധി തേടിയും സ്...

Continue Reading »

ഹിന്ദുവും ജൈനനും ബൗദ്ധനും ആത്മീയകേന്ദ്രമായ ഗിര്‍നര്‍

പ്രഭ ചൊരിയുന്ന ഭാരതീയ ആധ്യാത്മികനഭസ്സില്‍ മത,ധര്‍മസംഗമഭൂമിയായി തിളങ്ങുന്ന കുങ്കുമപ്പൊട്ടാണ് ഗിര്‍നര്‍. ഹിന്ദു, ജൈന, ബുദ്ധ ആധ്യാത്മിക കേന്ദ്രമാണ് ഭാരതീയസംസ്‌കൃതിയുടെ ചരിത്രത്തില്‍ മായാത്ത ഇടമുള്ള ഈ പ്രദേശം.   ഗിരിനഗര(മലമുകളിലുള്ള നഗരം)മായ ഗിര്‍നര്‍ ഗുജറാത്തിലെ ഗുജനഗഢ് ജില്ലയിലുള്ള ഒരുകൂട്ടം മലനിരകളാണ്. ഹിമാലയത്തേക്കാള്‍ പഴക്കമുള്ളതെന്നു കരുതുന്ന ...

Continue Reading »

ഉജ്ജയിനി: ആത്മീയതയുടെയും നാഗരികതയുടെയും ദേവഭൂമി

സഹസ്രാബ്ദങ്ങളുടെ ആത്മീയ, നാഗരിക ചരിത്രമുള്ള പ്രദേശമാണു മധ്യപ്രദേശിലെ ഉജ്ജയിനി. ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ മഹാകാലേശ്വരം ഇവിടെയാണ്. 51 ശക്തിപീഠങ്ങളില്‍ ഒന്നും ഇവിടെയാണ്. 28 തീര്‍ഥങ്ങളും 12 പ്രധാന ശിവക്ഷേത്രങ്ങളും സപ്തസാഗരവും ചതുര്‍ദശദേവീ സ്ഥാനങ്ങളും 54 പ്രധാന ലിംഗപ്രതിഷ്ഠകളും ഉള്‍പ്പെട്ട അതിവിസ്തൃതമായ തീര്‍ഥാടനകേന്ദ്രമാണ് ഇവിടം. സാന്ദീപനി ആശ്രമം സ്ഥിതി ചെയ്യു...

Continue Reading »

ആദിശങ്കരന്‍ ഗുരുവിനെ കണ്ടെത്തിയ ഓംകാരേശ്വരം

ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണു മധ്യപ്രദേശിലെ ഖാന്ദ്വ ജില്ലയിലുള്ള ഓംകാരേശ്വരക്ഷേത്രം. വിശുദ്ധനദിയായ നര്‍മദ തീര്‍ത്ത ഓംകാരത്തിന്റെ രൂപമുള്ളതെന്നു കരുതപ്പെടുന്ന ദ്വീപിലാണു ചരിത്രപ്രധാനമായ ക്ഷേത്രനഗരി.  ഓംകാരേശ്വരവും നദിക്കു മറുകരയുള്ള അമലേശ്വരവും ജ്യോതിര്‍ലിംഗങ്ങളായി ഗണിക്കപ്പെടുന്നു. ശങ്കരാചാര്യര്‍ തന്റെ ഗുരു ഗോവിന്ദഭഗവദ്പാദരെ കണ്ടുമുട്ടിയത് ഇവിടെ വെച്ചായിരുന...

Continue Reading »

മലനിരകളുടെ മടിത്തട്ടില്‍ വശ്യമായ ത്ര്യംബകേശ്വരം

ഗിരിശൃംഗങ്ങള്‍ക്കു കീഴെ കൊതിപ്പിക്കുന്ന പ്രകൃതിഭംഗിയിലേക്ക് മഹാരാഷ്ട്രയിലെ ത്ര്യംബകേശ്വരം തീര്‍ഥാടകരെയും സഞ്ചാരികളെയും മാടിവിളിക്കുന്നു; ഒന്നല്ല ഒരായിരം സവിശേഷതകളാല്‍. ഏതൊരു ഭക്തനെയും ഭക്തിയുടെ പാരമ്യത്തിലേക്ക് ഉയര്‍ത്തും ഇവിടം. തപസ്സിരിക്കാന്‍ മനസ്സുള്ളവരെ ഇവിടം ഒരു യഥാര്‍ഥ തപസ്വിയാക്കിത്തീര്‍ക്കും. ഭൂമിയുടെ അകളങ്കിതസൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനസ്സുകളെ ഇവിടം ആ...

Continue Reading »

കീര്‍ത്തിയുടെ യുഗങ്ങള്‍ താണ്ടി നാസിക്കും പഞ്ചവടിയും

ഭാരതചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള ഗോദാവരി നദിയുടെ തഴുകല്‍ ഏല്‍ക്കുന്ന ചരിത്രനഗരമാണു മഹാരാഷ്ട്രയിലെ നാസിക്. നാലു യുഗങ്ങള്‍ നീണ്ട പ്രശസ്തിയുള്ള നാസിക്കിനോടു ചേര്‍ന്നാണ്  പഞ്ചവടി. നാസിക്കിനും പഞ്ചവടിക്കും ഇടയിലൂടെയാണു ഗോദാവരി നദിയൊഴുകുന്നത്. വിശുദ്ധ നദീതീരത്തുള്ള ഈ പ്രദേശം ഹിന്ദുധര്‍മവിശ്വാസിള്‍ക്കു പുണ്യനഗരമാണ്.  അഞ്ചു പേരാല്‍ ഒന്നിച്ചു വളര്&z...

Continue Reading »

ഏറ്റവും പ്രാധാന്യമേറിയ ജ്യോതിര്‍ലിംഗങ്ങള്‍

കാണാത്ത ഭാരതം- 9 മനുഷ്യജീവിതത്തില്‍ മാത്രമേ സമ്പൂര്‍ണ ദുഃഖനിവൃത്തിയിലൂടെ നിത്യശാന്തിരൂപമായ മോക്ഷത്തിലേക്കുയരാന്‍ ഒരാള്‍ക്കു സാധിക്കൂ എന്നാണ്. ഇതു മനസ്സിലാക്കി ലക്ഷ്യത്തിനു നേര്‍ക്കുള്ള പ്രയാണമാക്കി ജീവിതത്തിനെ തീര്‍ക്കാന്‍ പൂര്‍വികന്മാരായ ഋഷിവര്യന്മാര്‍ പലപ്രകാരത്തിലുള്ള ഉപായങ്ങള്‍ പരിചയപ്പെടത്തി. ജീവിതയാത്രയ്ക്കു ശക്തിപകരാന്‍ പല ഉപാധികളും നല്&zwj...

Continue Reading »

പിതൃസ്‌നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന പണ്ഡരീപുരം

ഓരോ പേരിനും ചിലതൊക്കെ വിശദീകരിക്കാനുണ്ടാവും. മഹാരാഷ്ട്രയില്‍ ഭീമാ നദിക്ക്, പണ്ഡരീപുരം നഗരത്തിലെത്തുമ്പോള്‍ പേര് ചന്ദ്രഭാഗ എന്നാണ്. നദി ഇവിടെ അര്‍ധചന്ദ്രാകൃതി പൂണ്ടു നില്‍ക്കുന്നതുകൊണ്ടാണത്രെ അര്‍ഥവത്തായ ഈ പേര്. നഗരത്തിനു പണ്ഡരീപുരം എന്ന പേരു ലഭിച്ചതിനു പിന്നിലുമുണ്ട് ഐതിഹ്യം. ആത്മസാക്ഷാത്കാരം കൈവരിച്ച പണ്ഡലിക് എന്ന വര്‍ത്തകപ്രമാണിയുടെ നാടെന്ന നിലയിലാണു പണ്ഡരീപുരം എന്ന പേ...

Continue Reading »

ഇതു ഗോകര്‍ണം: മലകളുടെ മടിത്തട്ടില്‍, അലകടല്‍ തഴുകുന്ന ക്ഷേത്രനഗരം

സമുദ്രവും മലകളും അതിരിടുന്ന ഗോകര്‍ണം എന്ന കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊച്ചുനഗരം സവിശേഷതകളുടെ സംഗമഭൂമിയാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇടമുള്ള വിശുദ്ധനഗരം തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയുംകൂടി സംഗമഭൂമിയാണ്. തീര്‍ഥാടനത്തിനെത്തുന്നവരില്‍ വിനോദസഞ്ചാരചിന്തകളും വിനോദസഞ്ചാരികളില്‍ ആത്മീയതയും ഗോകര്‍ണം ഉണര്‍ത്തുന്നു. ഏതു മനസ്സിനെയും തൊട്ടുലയ്ക്കുന്ന പ്രക...

Continue Reading »

സര്‍വശുഭകാരിണിയാം വാഗ്‌ദേവത

നഗരവല്‍ക്കരിക്കപ്പെടാന്‍ സ്വയം മടിച്ചുനില്‍ക്കുകയാണെന്നു തോന്നിപ്പോകുന്ന കൊച്ചു ക്ഷേത്രനഗരമാണു കൊല്ലൂര്‍. കര്‍ണാകടയുടെ തെക്കേയറ്റത്ത്, സസ്യശ്യാമളമായ പ്രകൃതിയുടെ മടിത്തട്ടില്‍, ശാന്തമായൊഴുകുന്ന കൊച്ചുനദിയുടെ തീരത്തുള്ള വാഗ്‌ദേവതാക്ഷേത്രം ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഹരിതാഭമായ ഏറെ ഏടുകള്‍ സന്ദര്‍ശകര്‍ക്കും ഭക്തര്‍ക്കുമായി കാത്തുസൂക്ഷിക്ക...

Continue Reading »

ശങ്കരാചാര്യരെ അദ്ഭുതപ്പെടുത്തിയ ശൃംഗേരി

തുംഗഭദ്രാനദിയുടെ തീരത്തുള്ള ചെറുപട്ടണം. വിഭാണ്ഡക മുനിയുടെയും മകന്‍ ഋഷ്യശൃംഗന്റെയും ആശ്രമം നിലനിന്നിരുന്ന സ്ഥലമായിരുന്ന ഋഷ്യശൃംഗഗിരി ലോപിച്ചാണു ശൃംഗേരി എന്ന സ്ഥലപ്പേരുണ്ടായതെന്നാണു വിശദീകരിക്കപ്പെടുന്നത്. ശങ്കരാചാര്യ സ്വാമികള്‍ ഭാരതത്തിന്റെ നാലു കോണുകളിലായി സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേത് ദക്ഷിണാമ്‌നായമെന്നറിയപ്പെടുന്ന ശൃംഗേരി ശാരദാപീഠമാണ്. മഠം ആരംഭിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടു...

Continue Reading »

''ധര്‍മസന്ദേശം'' പകരുന്ന ധര്‍മസ്ഥല

കാണാത്ത ഭാരതം- 3   വൈരുദ്ധ്യങ്ങളുടെ സംഗമഭൂമിയാണു ധര്‍മസ്ഥല. ഉള്ളവനും ഇല്ലാത്തവനും സഹവസിക്കുകയെന്ന പൊതുഭാരതീയ സമൂഹഘടനയ്ക്കപ്പുറം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉത്തമ മാതൃകയാണു പുരാണകാലം മുതല്‍ ഈ ക്ഷേത്രനഗരം. പവിത്രനദിയായ നേത്രാവതിയുടെ തീരത്തുള്ള ഈ പുണ്യസ്ഥലത്തു മതവിശ്വാസികള്‍ക്കൊപ്പം യുക്തിവാദികള്‍ക്കും ഇടമുണ്ട്. തീര്‍ഥാടനത്തിനു കീര്‍ത്തികേട്ട ധര്‍മസ്ഥ...

Continue Reading »

വ്യത്യസ്തതകള്‍കൊണ്ട് ആകര്‍ഷകമാകുന്ന കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമം

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ അകലെ പുതുക്കോട്ടയ്ക്കു സമീപമാണ് എത്രയോ പേരെ ആധ്യാത്മികതയുടെ നിറവിലേക്കുയര്‍ത്തിയ നിത്യാനന്ദാശ്രമം. സവിശേഷമായ പല സിദ്ധികളുമുണ്ടായിരുന്ന അവധൂതനായിരുന്ന നിത്യാനന്ദ സ്വാമിയാണു സ്ഥാപകന്‍. 1931ലാണ് വ്യത്യസ്തതയാര്‍ന്ന ആശ്രമം നിര്‍മിക്കപ്പെട്ടത്. ഗതകാലപ്രൗഢിയുടെ കഥകളേറെയുള്ള ഈ കേന്ദ്രം വര്‍ത്തമാനകാലത്തും ആ...

Continue Reading »

Back to Top