മോന്‍സണെതിരേ പോക്സോ കേസും
October 19 2021
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെതിരേ പോക്സോ കേസെടുത്ത് എറണാകുളം നോര്‍ത്ത് പോലീസ്. വീട്ടില്‍ ജോലിക്കു നിന്നിരുന്ന സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മോന്‍സണെതിരേ കേസെടുത്തിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണു പരാതി ലഭിച്ചത്.
തുടര്‍വിദ്യാഭ്യാസത്തിനുള്ള സഹായം ചെയ്തുനല്കാമെന്നു പറഞ്ഞാണ് മോന്സണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണു പരാതിയിലുള്ളത്. കലൂരിലെ വീട്ടില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 17 വയസ്സു മാത്രമാണു പ്രായമുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഭയം കൊണ്ടാണ് ഇത്രയും നാള് എല്ലാം മറച്ചുവച്ചതെന്നു കുട്ടിയുടെ അമ്മ വ്യക്തമാക്കി.
നേരത്തെ ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് മോന്സണ് ഇടപ്പെട്ടുവെന്നു കാണിച്ചു മറ്റൊരു യുവതി പരാതിയുമായി രംഗത്തു വന്നിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് പീഡന പരാതിയില്‍ കേസെടുത്തെങ്കിലും ഇതിന്റെ അന്വേഷണവും തുടര്‍ നടപടികളും മോന്‍സണിന്റെ മറ്റു കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു തന്നെ കൈമാറിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന ഉള്‍പ്പെടെ നടന്നുവരികയാണ്.