മോദി നിരക്ഷരനെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ്
October 19 2021
ബംഗളൂരു: സിന്ദഗി , ഹംഗാല്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബര്‍ 30നു നടക്കുന്ന നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയില്‍ രാഷ്ട്രീയപ്പോരു മുറുകുന്നു. മുന്നണികള്‍ തമ്മില്‍ പരസ്പരം വലിയ രീതിയിലുള്ള വാക്പോരാണു നടന്നുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനെന്ന് അധിക്ഷേപിച്ചു കൊണ്ടുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റാണ് ഇപ്പോള്‍ രാഷ്ട്രീയ അന്തീക്ഷത്തെ ചൂടു പിടിപ്പിക്കുന്നത്.
'കോണ്‍ഗ്രസ് സ്കൂളുകള്‍ പണിതു, എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. മോദി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അതു തെരഞ്ഞെടുത്ത ആളുകള്‍ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്കു തള്ളിവിടുകയാണ്. മോദിയുടെ നിരക്ഷരത കാരണം രാജ്യം ഇന്നു കഷ്ടപ്പെടുന്നു'. എന്നിങ്ങനെയാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ പരാമര്‍ശം.
കോണ്‍ഗ്രസിന് മാത്രമേ ഇത്രയും തരംതാഴാന്‍ കഴിയുള്ളൂവെന്നാണ് ഇതിനോട് ബി.ജെ.പി പ്രതികരിച്ചത്. ഒരു തരത്തിലുള്ള മറുപടിയും അര്‍ഹിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രതികരണമെന്നും ബി.ജെ.പി വക്താവ് മാളവിക അവിനാഷ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് ഇത്തരമൊരു ട്വീറ്റ് വന്നതു ദൗര്‍ഭാഗ്യകരമാണെന്നും ട്വീറ്റ് പിന്‍വലിക്കുന്നു എന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി. ഇത്തരമൊരു ട്വീറ്റ് എങ്ങനെ വന്നു എന്നു പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വക്താവായ ലാവണ്യ ബല്ലാല്‍ വ്യക്തമാക്കി. സംഭവം നിര്‍ഭാഗ്യകരമാണെന്നും ട്വീറ്റ് പിന്‍വലിക്കുകയോ മാപ്പു പറയുകയോ വേണ്ടതില്ലെന്നും അവര്‍ പ്രതികരിച്ചു.