News

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രം, നടന്‍ ജയസൂര്യ, നടി അന്ന ബെന്‍

തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണു മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയം ജയസൂര്യയ്ക്കു മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തു. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണു മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണു ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാര്‍ഥ് ശിവയാണു മികച്ച സംവിധായകന്‍ (ചിത്രം: എന്നിവര്‍). മികച്ച സ്വഭാവ നടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകനാണ് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍). മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: റഷീദ് അഹമ്മദ്.
മികച്ച കലാസംവിധാനം: സന്തോഷ് ജോണ്‍, മികച്ച ചിത്രസംയോജകന്‍: മഹേഷ് നാരായണന്‍, മികച്ച പിന്നണി ഗായിക: നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍: എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി, മികച്ച ബാലതാരം (ആണ്‍): നിരഞ്ജന്‍, മികച്ച നവാഗത സംവിധായകന്‍: മുഹമ്മദ് മുസ്തഫ, മികച്ച ഗാനാലാപനത്തിന് നാഞ്ചിയമ്മയ്ക്കു പ്രത്യേക അവാര്‍ഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിനു  പ്രത്യേക അവാര്‍ഡുണ്ട്.
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം: സെന്ന ഹെഗ്ഡേ)
മികച്ച നവാഗത സംവിധായകന്‍: മുസ്തഫ (ചിത്രം: കപ്പേള)
മികച്ച സ്വഭാവ നടന്‍: സുധീഷ് (ചിത്രം: എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി: ശ്രീരേഖ (ചിത്രം: വെയില്‍)
മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും (സംവിധാനം: സച്ചി)
മികച്ച ബാലതാരം ആണ്‍: നിരഞ്ജന്‍. എസ് (ചിത്രം: കാസിമിന്റെ കടല്‍)
മികച്ച ബാലതാരം പെണ്‍: അരവ്യ ശര്‍മ (ചിത്രം: പ്യാലി)
മികച്ച കഥാകൃത്ത്: സെന്ന ഹെഗ്ഡേ (ചിത്രം: തിങ്കളാഴ്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍: ചന്ദ്രു സെല്‍വരാജ് (ചിത്രം: കയറ്റം)
മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി (ചിത്രം: ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ്: അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന്‍: എം. ജയചന്ദ്രന്‍ (ചിത്രം: സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം: എം. ജയചന്ദ്രന്‍ (ചിത്രം: സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമന്‍
മികച്ച പിന്നണി ഗായിക: നിത്യ മാമന്‍ ഗാനം: വാതുക്കല് വെള്ളരിപ്രാവ് (ചിത്രം: സൂഫിയും സുജാതയും).
 
.

Back to Top