News

തുലാമാസ പൂജയ്ക്കു ശബരിമല നട ഇന്നു തുറക്കും

പത്തനംതിട്ട: തുലമാസ പൂജയ്ക്കായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ചിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മോല്‍ശാന്തി വി.കെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്നു വിളക്കുകള്‍ തെളിയിക്കും. ഉപദേവതാക്ഷേത്ര നടകളും തുറന്നു ദീപം തെളിയിച്ചശേഷം പതിനെട്ടാം പടിക്കു മുന്നിലുള്ള ആഴിയില്‍ അഗ്നിപകരും. ഇന്നു മറ്റു പൂജകളില്ല.
തുലാം മാസാം ഒന്നായ നാളെ രാവിലെ അഞ്ചിനു നട തുറക്കും. ഉഷഃപൂജയ്ക്കുശേഷം അടുത്ത വര്‍ഷത്തെക്കുള്ള മേല്‍ശാന്തിയുടെ നറുക്കെടുപ്പു സന്നിധിയില്‍ നടക്കും. അന്തിമ പട്ടികയില്‍ ഇടം നേടിയ ഒന്‍പതു ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയ ശേഷം അതില്‍ നിന്നാണു പുതിയ മേല്‍ശാന്തിയെ നറുക്കെടുത്തു കണ്ടെത്തുക. പന്തളം കൊട്ടാരത്തില്‍ നിന്നെത്തുന്ന രണ്ട് ആണ്‍കുട്ടികളാണു നറുക്ക് എടുക്കുക. മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രശ്രീകോവിലിന മുന്നിലും നടക്കും. ഒന്‍പതു പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയിലും ഉള്ളത്.
വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണു 17 മുതല്‍ 21 വരെ പ്രവേശിപ്പിക്കുക. ബുക്കിങ് ലഭിച്ചവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതിവേണം തീര്‍ഥാടനത്തിനെത്താന്‍
 
 
.

Back to Top