News

ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി. മാക്മില്ലനും രസതന്ത്ര നൊബേല്‍

സ്വീഡന്‍:  ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി. മാക്മില്ലനും. അസിമെട്രിക് ഓര്‍ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് അംഗീകാരം. ഈ രണ്ട് ശാസ്ത്രജ്ഞരും ചേര്‍ന്നാണു മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്നു കണ്ടെത്തിയത്. ചെറിയ ജൈവ കണികകള്‍ ഉപയോഗിച്ചു രാസപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ഇവര്‍ കണ്ടെത്തി. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ബെഞ്ചമിന്‍ ലിസ്റ്റ്. മാക്മില്ലന്‍ യു.എസിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ പ്രഫസറാണ്.
 
 
.

Back to Top