News

പ്രശസ്ത മലയാളി ഭൗതിക ശാസ്ത്ര ഗവേഷകന്‍ പ്രഫ. താണു പത്മനാഭന്‍ അന്തരിച്ചു

പുണെ: മലയാളിയായ പ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകന്‍ പ്രഫ. താണു പത്മനാഭന്‍(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സിലെ അക്കാദമി വിഭാഗം ഡീനായി വിരമിച്ച അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. 
സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിനു സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കേരള ശാസ്ത്രപ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. 1957ല്‍ തിരുവനന്തപുരത്താണ് പ്രഫ. താണു പത്മനാഭന്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു സ്വര്‍ണമെഡലോടെ ബി.എസ്‌സി, എം.എസ്‌സി. ബിരുദങ്ങള്‍ നേടി. മുംബൈയിലെ ഡി.ഐ.എഫ്.ആറില്‍നിന്ന് പിഎച്ച്.ഡി. കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് 
അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിഷയങ്ങള്‍.
ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.
 
.

Back to Top