News

ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കെ.പി.സി.സി

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് സസ്‌പെന്റ് ചെയ്ത കെ.ശിവദാസന്‍ നായരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെ.പി.സി.സി. നല്‍കിയ നോട്ടീസിന് ശിവദാസന്‍ നായര്‍ നല്‍കിയ മറുപടി തൃപ്തികരമായതിനാലാണു തിരിച്ചെടുക്കാന്‍ തീരുമാനിച്ചെതെന്നു കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സന്തോഷം എന്ന് ശിവദാസന്‍ നായര്‍ പ്രതികരിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കെ സുധാകരനെ കണ്ട് ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ. ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പാര്‍ട്ടിയില്‍നിന്നു രാജിവെച്ച എ.വി ഗോപിനാഥുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
 
.

Back to Top