News

പാലാ ബിഷപ്പിനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ കേസെടുക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്താവനയെക്കുറിച്ച് ബിഷപ് വിശദീകരണം നല്‍കിയിട്ടുണ്ട്. മതസ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പു നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവരെ കര്‍ശനമായി നേരിടും. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെ കാര്യങ്ങള്‍ ആ സമുദായം ആലോചിക്കും. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതില്‍ ആരും തെറ്റു കാണുന്നില്ല. എന്നാല്‍ അത്തരം സന്ദര്‍ഭത്തില്‍ ഇതര മതങ്ങളെ അവഹേളിക്കുന്ന രീതി പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
.

Back to Top