Sports

യുഎസ് ഓപ്പണില്‍ മെദ്‌വദേവിന് കിരീടം

ന്യൂയോര്‍ക്ക്: 21 ഗ്രാന്‍ സ്ലാം കിരീടങ്ങള്‍ എന്ന ചരിത്ര നേട്ടത്തിനരികെ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചിന് അടി തെറ്റി. യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം ഡാനില്‍ മെദ്വദേവ് നേടി. നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മെദ്വദേവ് തന്റെ കന്നി ഗ്രാന്‍സ്ലാം കിരീടം ഉയര്‍ത്തിയത്.  കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാമെന്ന നേട്ടം സ്വന്തമാക്കാന്‍ എത്തിയ സെര്‍ബിയന്‍ സൂപ്പര്‍ താരത്തെ  6-4, 6-4, 6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരം തോല്‍പ്പിച്ചത്. ഈ വര്‍ഷത്തെ ഫ്രഞ്ച്, ഓസ്‌ട്രേലിയ ഓപ്പണുകളും വിംബിള്‍ഡണും സ്വന്തമാക്കിയ സെര്‍ബിയന്‍ താരത്തിന് ഇന്ന് കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും സ്വന്തമാക്കാമായിരുന്നു. തോല്‍വിക്കു ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്. 52 വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റൊഡ് ലെവറിന്റെ കലണ്ടര്‍ ഗ്രാന്‍സ്ലാം എന്ന നേട്ടവും ജോക്കോ കൈവിട്ടു. ജോക്കോ ചരിത്രം കുറിക്കുന്നതു കാണാന്‍ സാക്ഷാല്‍ റൊഡ് ലെവറും ഫൈനല്‍ നടന്ന അര്‍തര്‍ ആഷ് സ്റ്റേഡിയത്തിലുണ്ടായിരുന്നു.
 
.

Back to Top