നടി ചിത്ര അന്തരിച്ചു
August 21 2021
ചെന്നൈ: പ്രശസ്ത നടി ചിത്ര (56) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള ചിത്രയുടെ പ്രവേശനം.
അമരം, ആറാം തമ്പുരാന്, മിസ്റ്റര്‍ ബ്ട്ടലര്‍, അടിവാരം, പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യന്, കളിക്കളം, പഞ്ചാഗ്നി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. 2001ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായ സൂത്രധാരനിലാണ് അവസാനമായി അഭിനയിച്ചത്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ല്‍ കൊച്ചിയിലാണ് ചിത്രയുടെ ജനനം. ഭര്‍ത്താവ് വിജയരാഘവന്. മകള്‍: ശ്രുതി.