News

ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തു ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതു സ്ഥലങ്ങളിലും ട്രാഫിക് സിഗ്നലുകളിലും മറ്റുമുള്ള ഭിക്ഷാടനം കോവിഡ് വ്യാപനത്തിനു കാരണമാകുന്നുവെന്നും ആയതിനാല്‍ ഭിക്ഷാടനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഭിക്ഷാടനം സംബന്ധിച്ചു വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടു സ്വീകാര്യമല്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ജീവിക്കാന്‍ മറ്റൊരു വഴിയും ഇല്ലാത്തവരാണു ഭിക്ഷാടനം നടത്തുന്നതെന്നു നിരീക്ഷിച്ചു. ദാരിദ്യവും കഷ്ടപ്പാടും ഇല്ലായിരുന്നൂവെങ്കില്‍ ആരുംതന്നെ ഭിക്ഷാടനത്തിനു പോകില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 
യാചകരെ പുനരധിവസിപ്പിക്കണമെന്നും ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്കു വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
യാചകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.
 
.

Back to Top