News

ജി.സുധാകരനെതിരെ അന്വേഷണ കമ്മിഷനു മുന്നിലെത്തിയത് ഒട്ടേറെ പരാതികള്‍

ആലപ്പുഴ:  മുന്‍ മന്ത്രി ജി.സുധകരനെതിരെയുള്ള പരാതി അന്വേഷിക്കുന്ന സി.പി.ഐ.(എം) പാര്‍ട്ടി കമ്മിഷനു മുന്‍പില്‍ പരാതിപ്രളയം. ഇതില്‍ അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന. മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പെടെ നിരവധി പേരാണ് പരാതിയുമായി കമ്മിഷനു മുന്നിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് ജി. സുധാകരന്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തില്‍ വീഴ്ചവരുത്തിയെന്ന പരാതിയിന്‍മേലാണു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മിഷന്‍ അന്വേഷണം നടത്തുന്നത്.
കമ്മീഷനു മുന്നില്‍ ഹാജരായ അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും സുധാകരനു പ്രതികൂലമായ നിലപാട് എടുത്തെന്നാണു സൂചന. 
സജി ചെറിയാന്‍, എ.എം.ആരിഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം എം.എല്‍.എ എച്ച്.സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചെന്നും വിവരമുണ്ട്. നേരത്തെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ എഴുതിത്തയാറാക്കി ജി. സുധാകരന്‍ കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.
 
.

Back to Top