News

ശശീന്ദ്രന്‍ രാജിവെച്ചില്ലെങ്കില്‍ സമരം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:  കുറ്റാരോപിതനായ എന്‍.സി.പി. നേതാവിനെ സ്ത്രീപീഡന കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ച മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി നീതിപൂര്‍വം കാര്യങ്ങല്‍ കൈകാര്യം ചെയ്തില്ലെന്ന് ഒരു പെണ്‍കുട്ടി പറയുന്നതു കേരള സമൂഹത്തിനു നാണക്കേടുണ്ടാക്കുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ കൈവെള്ളയില്‍വെച്ച് മുഖ്യമന്ത്രി സംരക്ഷിക്കുന്നതു വേട്ടക്കാരനു കൂട്ടുനില്‍ക്കുന്നതിനു സമമാണ്. പദവി ദുരുപയോഗം ചെയ്ത ശശീന്ദ്രനോട പുറത്തു കടക്ക് എന്നു പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തില്‍ മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞിട്ടും നിയമ നടപടി സ്വീകരിക്കാതെ എന്‍.സി.പി. നേതൃത്വം അന്വേഷിക്കട്ടെ എന്ന സി.പി.ഐ.(എം) നിലപാട് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
 
.

Back to Top