News

കേന്ദ്ര മന്ത്രിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം; പ്രഫസര്‍ കീഴടങ്ങി

ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രഫസര്‍ കോടതിയില്‍ കീഴടങ്ങി. എസ്.ആര്‍.കെ. കോളേജിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. ശഹര്‍യാര്‍ അലിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിനു മുന്‍പാകെ കീഴടങ്ങിയത്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രിക്കെതിരേ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മാര്‍ച്ചിലാണ് ശഹര്‍യാര്‍ അലി്ക്കെതിരേ ഫിറോസാബാദ് പോലീസ് കേസ് ചാര്‍ജ് ചെയ്തത്. സംഭവത്തിനു പിന്നാലെ എസ്.ആര്‍.കെ കോളജില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റില്‍നിന്നു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം ശഹര്‍യാര്‍ അലി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ പ്രഫസര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു.
 
.

Back to Top