News

മണ്ണിടിഞ്ഞു കൊങ്കണ്‍ പാതയില്‍ ഗതാഗത തടസ്സം

പനജി: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ഓള്‍ഡ് ഗോവ കര്‍മാലി തുരങ്കത്തില്‍ കര്‍മാലി, തിവിം എന്നീ സ്റ്റേഷനുകള്‍ക്കിടയിലാണു മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ കുടുങ്ങിയതായും അധികൃതര്‍ അറിയിച്ചു.
 
.

Back to Top