News

ഫോണ്‍ ചോര്‍ത്തല്‍ വിവാദം: സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇസ്രായേല്‍ നിര്‍മിതമായ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പാകിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരെ നിരീക്ഷിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പെഗാസസിനെക്കുറിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പു തന്നെ പാര്‍ലമെന്റിലടക്കം ചര്‍ച്ചയായതാണ്. പക്ഷേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇതിനെ സംബന്ധിച്ച് ഉണ്ടായില്ലെന്നും ഇനി സ്വതന്ത്ര അന്വേഷണമാണ് ഇക്കാാര്യത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 
.

Back to Top