News

ഗുരുവായൂരില്‍ ദര്‍ശനം നാളെ മുതല്‍

ഗുരുവായൂര്‍: കോവിഡ് രണ്ടാം തരംഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്കു ദര്‍ശനം അനുവദിക്കാന്‍ തീരുമാനം. വാതില്‍മാടത്തിനു മുന്നില്‍നിന്നു ദര്‍ശനം നടത്താനാണ് അനുമതി. ഒരു സമയം 15 പേരെ മാത്രമാണു പ്രവേശിപ്പിക്കുക. ദിവസം 600 പേര്‍ക്കാണ് ദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന്് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന 300 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും 150 നാട്ടുകാര്‍ക്കുമാണ് അവസരം ലഭിക്കുക. നാലമ്പലത്തില്‍ പൂജാരിമാര്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. കല്യാണങ്ങളും വഴിപാടുകളും പുനരാരംഭിക്കാനും തീരുമാനിച്ചു. ദിവസം 80 വിവാഹങ്ങള്‍ വരെ നടത്താനാണു തീരുമാനം. ബുക്കിങ് ആരംഭിച്ചതായി ദേവസ്വം അറിയിച്ചു. ഒരു വിവാഹ സംഘത്തില്‍ പരാമാവധി 10 പേര്‍ക്കാണു പങ്കെടുക്കാന്‍ അവസരം നല്‍കുക. വഴിപാട് നടത്തുന്നതിന്റെ പ്രസാദം വിതരണവും നടത്തുമെന്ന് ദേവസ്വം അറിയിച്ചു. കുട്ടികളുടെ ചോറൂണ്‍ ഇപ്പോള്‍ പുനരാരംഭിക്കില്ല.
 
 
.

Back to Top