News

മദ്യശാലകള്‍ നാളെ മുതല്‍ തുറന്ന പ്രവര്‍ത്തിക്കും; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ബവ്‌റിജസ് വില്‍പന ശാലകളും ബാറുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ബെവ്ക്യു ആപ്പ് വഴി മദ്യ വില്‍പന നടത്താനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്തു. കൗണ്ടറില്‍ നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലീസിനെ നിയോഗിക്കും. ബെവ്കോ എം.ഡി.യോഗേഷ് ഗുപ്തയും എക്സൈ് കമ്മീഷണര്‍ അനന്തകൃഷ്ണനും എക്സൈസ് മന്ത്രി എം.വി.ഗോവിന്ദനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണു മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. ഈ സ്ഥലങ്ങളുടെ പട്ടിക ആരോഗ്യവകുപ്പില്‍ നിന്നു ശേഖരിച്ച് ആപ്പില്‍ ഉള്‍പ്പെടുത്തണം. സംസ്ഥനത്ത് നിലവില്‍ 604 ബാറുകളും 265 ബവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളുമാണു പ്രവര്‍ത്തിക്കുന്നത്.
.

Back to Top