News

മേയ് നാലു മുതല്‍ കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മേയ് നാലു മുതല്‍ ഒന്‍പതു വരെ കര്‍ശനം നിയന്ത്രണം ഉണ്ടാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ നിലവിലുള്ള രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഈ ദിവസങ്ങളില്‍ നടപ്പാക്കുമെന്നാണു സൂചന. 
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സ്ഥിതി ഗുരുതരുമാണെന്നു കത്തില്‍ ചൂണ്ടിക്കാട്ടി. ഒരാളില്‍ നിന്ന് നിരവധി പേര്‍ക്കാണ് ഒറ്റയടിക്കു രോഗം പടരുന്നത്. അതുകൊണ്ടു തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണം. രാഗവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐ.എം.എയും ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.
 
.

Back to Top