News

ജനിതകമാറ്റം വന്ന വൈറസ് കൂടുതല്‍ കോട്ടയം ജില്ലയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലും ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസിനെ കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണു പുതിയ തരം വൈറസുകളെ കണ്ടെത്തിയത്. ഇന്ത്യന്‍ വൈറസ് വകഭേദം ഏറ്റവുമധികം കാണുന്നത് കോട്ടയം ജില്ലയിലാണ്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസുകളുടെ സാന്നിധ്യം രൂക്ഷമായി കാണപ്പെട്ടത് ഒരു മാസത്തിനിടെയാണ്. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേഗം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തി. മഹാരാഷ്ട്രയിലെ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് ഏഴു ശതമാനം പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം രണ്ടു ശതമാനം പേരിലും കണ്ടെത്തിയിട്ടുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനം പേരിലായി ഉയര്‍ന്നു. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉത്തേരേന്ത്യയിലെ സ്ഥിതി കേരളത്തിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പു മുഖ്യമന്ത്രി നല്‍കുന്നത്.
.

Back to Top