News

അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ് ഇന്ത്യക്ക് കൈമാറി യു.എസ്.

വാഷിങ്ടണ്‍: ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ് ഇന്ത്യക്കു കൈമാറി യു.എസ്. 
ആദ്യ തരംഗത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായം മറക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതികഠിനമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യ നാളുകളില്‍ യു.എസിന് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ അനുസ്മരിച്ചായിരുന്നു ബൈഡന്റെ ട്വീറ്റ്. 
വാക്സീന്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് യു.എസ.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ നേടിട്ടറിയിച്ചിട്ടുണ്ടായിരുന്നു. കോവീഷീല്‍ഡ് വാക്സീന്റെ ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇന്ത്യക്കു നല്‍കുക.
അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയക്കുന്നതില്‍ ഭാരത സര്‍ക്കാരുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും വേണ്ട സഹായം വളരെ വേഗം എത്തിക്കുമെന്നും യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തിരുന്നു. അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ഭരണകൂടം ഇന്ത്യ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ വിലക്കില്‍ ഇളവ് വരുത്താത്തതില്‍ യു.എസ്. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം നേരിടുന്ന സാഹര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
ബ്രിട്ടന്‍ ഇന്ത്യയിലേക്ക് 495 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകളും 140 വെന്റിലേറ്ററുകളും കയറ്റിയയച്ചിട്ടുണ്ട്. ഇതു നാളെ രാവിലയോടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കു മെഡിക്കള്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്ന് ഫ്രാന്‍സും അവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയനും അറിയിച്ചിട്ടുണ്ട്.
 
.

Back to Top