തൃശൂര്‍ പൂരം നടത്താന്‍ അനുമതി
March 28 2021
തൃശൂര്‍: നിയന്ത്രണങ്ങളില്‍ അയവു വരുത്തി പൂരം നടത്തുന്നതി്ന് അനുമതി. ഇതു പ്രകാരം എക്സിബിഷനില്‍ സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തില്ല. പൂരത്തിന് കോവിഡ് നിയന്ത്രണങ്ങള്‍ ഇളവുകളോടെ ബാധകമായിരിക്കും. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൂരം മുടങ്ങുമെന്ന സംശയം നിലനിന്നിരുന്നു. പൂരം മുടങ്ങില്ലെന്നും ഇതു സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരുന്നു എന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും എക്സിബിഷന് 200 പേര്‍ക്കു മാത്രമേ അനുമതി നല്‍കുകയുള്ളൂ എന്നില്ലെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.