News

കഴക്കൂട്ടത്തെ പ്രചാരണം ശക്തിപ്പെടുത്തും; വിശ്വാസി സമൂഹം ഒപ്പമുണ്ട് : ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ റോഡ് ഷോയോടെ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കമിട്ടു. വിശ്വാസി സമൂഹം ഒപ്പമുണ്ടെന്നും ജയപ്രതീക്ഷ ഉണ്ടെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥി എത്തുംമുന്‍പു തന്നെ മണ്ഡലത്തില്‍ ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
2016 നടന്ന തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നു ജയിച്ച കടകംപള്ളി സുരേന്ദ്രനെതിരെ വി.മുരളീധരനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നത്. 42,732 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സാഹചര്യം കൂടുതല്‍ അനുകൂലമാണെന്നതിനാല്‍ ഇത്തവണം ജയം ശോഭാ സുരേന്ദ്രനെ തേടിയെത്താന്‍ സാധ്യത കൂടുതലാണെന്ന് എന്‍.ഡി.എ. പ്രവര്‍ത്തകര്‍ കരുതുന്നു.
 
.

Back to Top