News

വികസന മുരടിപ്പിന് അറുതി വരുത്താന്‍ ഇ.ശ്രീധരന്‍ തന്നെ ബി.ജെ.പി.മുഖ്യമന്ത്രി സ്ഥാനാര്‍ഥി: കെ.സുരേന്ദ്രന്‍

തിരുവല്ല: കേരളത്തിലെ മാറി മാറി ഭരിക്കുന്ന ഇടതു, വലതു മുന്നണികള്‍ നിമിത്തമുള്ള വികസന മുരുടിപ്പിന് അറുതി വരുത്താനാണ് മെട്രോമാന്‍ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിജയയാത്രയ്ക്കു നല്‍കിയ സ്വീകരണത്തിലാണു വിശദീകരണം.
കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടതു-വലതു മുന്നണികള്‍ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുയാണ് കോണ്‍ഗ്രസും സി.പി.എമ്മും ജനസംഖ്യാനുപാതികമായി വരുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇനിയും സീറ്റുകള്‍ വര്‍ധിക്കുകയും മധ്യ തിരുവിതാംകൂറില്‍ കുറയുകയും ചെയ്യും. ഇത് ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് അപകടമാണെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
മലബാര്‍ സംസ്ഥാനത്തിനു വേണ്ടിയുള്ള മുസ്ലിം തീവ്രവാദികളുടെ ചരടുവലിക്ക് യു.ഡി.എഫും എല്‍.ഡി.എഫും മൗനാനുവാദം നല്‍കിയെന്നു സുരേന്ദ്രന്‍ ആരോപിച്ചു.
 
.

Back to Top