ഇന്ധനവില ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരാന്‍ തയ്യാറെന്ന് ധനമന്ത്രി നിര്‍മല
February 20 2021
ന്യൂഡല്‍ഹി: ഇന്ധന വില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി വിശദമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
ഇന്ധന വില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് ജി.എസ്.ടി നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്. ഇതിനായി നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല. ഇന്ധന വില വര്‍ധന ഒരു ധര്‍മസങ്കടം തന്നെയാണ്. വില കുറയ്ക്കുക മാത്രമാണു പരിഹാരമെന്നും ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും.
ഇന്ധന വില വര്‍ധന സര്‍ക്കാരുകളുടെ വരുമാനത്തെ ബാധിക്കുന്ന കാര്യം കൂടിയാണ്. അതിനാല്‍ എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ രാജ്യത്ത് എല്ലായിടത്തും ഇന്ധന വില ഒന്ന് തന്നെ ആയി മാറുമെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. ഇന്ധന വിലവര്‍ധന ആരെയും ചതിക്കാനുള്ള മാര്‍ഗമല്ല.