News

കിഴക്കന്‍ ലഡാക്കില്‍ നിന്നു സേനാ പിന്മാറ്റം പൂര്‍ത്തിയായി: കൂടുതല്‍ മേഖകളില്‍ നിന്ന് ചൈന പിന്‍മാറിയേക്കും

ന്യൂഡല്‍ഹി: പ്രധാന ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് സേനാ പിന്‍മാറ്റം പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനു കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പത്താംവട്ട ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച നടത്താനും തീരുമാനമായി.
കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര, ഹോട് സ്പ്രിങ്സ്, ഡെപ്സാങ് എന്നിവിടങ്ങളിലെ സേനാ പിന്‍മാറ്റമാകും ശനിയാഴ്ചയിലെ ഇരുപക്ഷത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാംഗോങ് തടാകത്തില്‍ വടക്കന്‍ തീരത്തുണ്ടായിരുന്ന ചൈനീസ് ക്യംപുകള്‍ നീക്കം ചെയ്തതായി പുതതായി പുറത്തുവന്ന ഉപഗ്രഹ ചിത്രത്തില്‍ ദൃശ്യമായിരുന്നു. മേഖലയില്‍ നിന്ന് നൂറുകണക്കിനു ടെന്റുകളും ബങ്കറുകളും നീക്കം ചെയ്തതായി വ്യക്തമാകുന്നുണ്ട്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെ ചൈന നിര്‍മിച്ചവയാണ് വ്യാപകമായി പൊളിച്ചുമാറ്റിയ ഇത്തരം കേന്ദ്രങ്ങള്‍. പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തെ എട്ടാം മലനിരയക്കപ്പുറത്തേക്കു (ഫിംഗര്‍ 8) ചൈനീസ് സേനയും മൂന്നാം മലനിരയ്ക്കു സമീപമുള്ള ധാന്‍ സിങ് ഥാപ്പാ പോസ്റ്റിലേക്ക് ഇന്ത്യന്‍ സേനയും പിന്മാറണമെന്ന് കഴിഞ്ഞ ദിവസം ധാരണയായതിനു പിന്നാലെയാണ് ചൈനീസ് പിന്‍മാറ്റം അതിവേഗം നടന്നത്. 
 
.

Back to Top