News

സെന്‍സെക്സ് ആദ്യമായി 52,000 കടന്നു; ഓഹരിവിപണികളില്‍ വന്‍ മുന്നേറ്റം

മുംബൈ: ഫെബ്രുവരി ആദ്യ ആഴ്ചയില്‍ തന്നെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ആദ്യമായി സെന്‍സെക്സ് 52,000 കടക്കുന്ന കാഴ്ച വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഉണ്ടായി. 524.61 പോയിന്റ് ഉയര്‍ച്ചയോടെ സെന്‍സെക്സ് 52,068.91 പോയിന്റിലെത്തി. 138.80 പോയിന്റിന്റെ ഉയര്‍ച്ചയോടെ നിഫ്റ്റി 15,302.10 ആയിട്ടുണ്ട്.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബി.എസ്.ഇയിലെ 1086 കമ്പനികളുടെ ഓഹരി നേട്ടത്തിലാണുള്ളത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍, എസ്.ബി.ഐ. ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. അതേ സമയം 367 ഓഹരികള്‍ക്ക് നഷ്ടമുണ്ടായി. ടി.സി.എസ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒ.എന്‍.ജി.സി. തുടങ്ങിയ കമ്പനികള്‍ക്കാണ് ഇന്ന് നഷ്ടമുണ്ടായിരിക്കുന്നത്. 75 ഓഹരികള്‍ക്കു മാറ്റവുമില്ല.
 
.

Back to Top