കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം ഏപ്രില്‍ 23ന്
February 6 2021
തൃശൂര്‍: കാഴ്ചവസന്തമെരുക്കുന്ന തൃശൂര്‍ പൂരം ഈ വര്‍ഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തും. ഏപ്രില്‍ 23നു നടത്താനാണു തീരുമാനം. മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
ജനങ്ങളെത്തുന്നതു പരമാവധി നിയന്ത്രിക്കും. രോഗവ്യാപനത്തിന്റെ തോതു കണക്കിലെടുത്തു മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിനായി ദേവസ്വം ഭാരവാഹികളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപികരിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ സമിതി യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തും. ഇതിനുശേഷം പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മാര്‍ച്ചിലാകും എടുക്കുക.
സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സമ്മതിച്ചു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണ തൃശൂര്‍പൂരത്തിന്റെ ചടങ്ങുകള്‍ മാത്രമാണു നടത്തിയിരുന്നത്.