ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു
February 6 2021
കൊച്ചി: കേരളത്തില്‍ കുടുബസമേതമെത്തിയ ബോളിവുഡ് നടി സണ്ണി ലിയോണിനെ വഞ്ചനാ കുറ്റത്തിന് റജിസ്റ്റര്‍ ചെയ്ത കോസില്‍ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയാണ് കേസ് നല്‍കിയിരിക്കുന്നത്.
കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്നു കാണിച്ച് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചെന്നാണു പരാതി. 2016നു ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക കൈപ്പറ്റിയതെന്നും പരാതിയില്‍ പറയുന്നു. ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍ എന്നറിയുന്നു. പരാതിക്കാരന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
സ്വകാര്യ ചാനലിലെ ഷൂട്ടിങ്ങിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. ഭര്‍ത്താവും കുട്ടികളും ഒപ്പമുണ്ട്. ഈ മാസം പകുതിയോടുകൂടി മടങ്ങും.