Cinema

കോഴിക്കോട്ട് ഇ മാക്‌സ് സിനിമാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജിനു സമീപം മള്‍ട്ടിപ്ലെക്‌സ് തിയേറ്ററായ ഇ മാക്‌സ് സിനിമാസിന്റെ ഉദ്ഘാടനം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ നിര്‍വഹിച്ചു.
ഇ മാക്‌സ് സിനിമാസിന്റെ മാനേജിങ് പാര്‍ട്ണര്‍ എടക്കോത്ത് അശോകന്‍, പാര്‍ട്ണര്‍മാരായ കവിത എടക്കോത്ത്, അതുല്‍ എടക്കോത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദ്യ പ്രദര്‍ശനത്തിന് ജയസൂര്യ നായകനായ പ്രജോഷ് സെന്‍ ചിത്രമായ 'വെള്ള'ത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും തിയേറ്ററിലെത്തി. നടന്‍ ഹരീഷ് കണാരന്‍ കേക്ക് മുറിച്ചു.
വിശാലമായ പാര്‍ക്കിങ് സൗകര്യവും മറ്റു തിയേറ്ററുകളില്‍നിന്നു വ്യത്യസ്തമായ കോഫി ഷോപ്പും ഉണ്ട്. ഡോള്‍ബി അറ്റ് മോസ് സൗണ്ട് സിസ്റ്റമാണു സജ്ജീകരിച്ചിരിക്കുന്നത്. ശബ്ദമികവിനായി അമേരിക്കന്‍ സ്പീക്കര്‍ ബ്രാന്‍ഡായ ക്ലിപ്ഷ് ഓഡിയോ ഉപയോഗപ്പെടുത്തിയിട്ടുണ്ട. ബുക്ക് മൈ ഷോ വഴി ടിക്കറ്റുകള്‍ ലഭിക്കും. 
 
.

Back to Top