പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം; അഞ്ചു മരണം
January 21 2021
പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം; അഞ്ചു മരണം
പൂണെ: കൊവിഷീല്‍ഡ് കൊറോണ വാക്സിന് ഉത്പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു മരണം. ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്.
ഉച്ചയ്ക്കു ശേഷമാണു തീ പടര്‍ന്നുപിടിച്ചത്. കൊറോണ വാക്സിന് ഉല്പാദനത്തെ ബാധിക്കില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി.
ഫയര്‍ഫോഴ്സിന്റെ പത്തു യൂനിറ്റുകള്‍ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാന്‍ എത്തിയിരുന്നു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിട്ടത്തിലാണു തീപ്പിടിത്തമുണ്ടായതെന്നു കമ്പനി അധികൃതര്‍ പറഞ്ഞു.
കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാന്റിനു തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി. റോട്ടാവൈറസ് വാക്സിനും ബി.സി.ജി. വാക്സിനുമാണ് ഈ പ്ലാന്റില്‍ നിര്‍മിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.