Cinema

നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന ചലച്ചിത്ര താരം പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം രോഗമുക്തനായി ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയിരുന്നു. പിന്നീടുണ്ടായ അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. വീണ്ടും കോവിഡ് രോഗബാധയുണ്ടായി.  
ഗാനരചിയതാവും ഗായകനും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവായ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി പ്രായംചെന്നശേഷമാണു ചലച്ചിത്ര രംഗത്ത് എത്തിയത്. വളരെ പെട്ടെന്നു ശ്രദ്ധേയനായ നടനായി മാറി. ദേശാടനം, കല്യാണരാമന്‍, കൈക്കുടന്ന നിലാവ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 
.

Back to Top