തിരുവനന്തപുരം വിമാനത്താവളം: പിണറായി പറഞ്ഞതു തെറ്റെന്നു വി.മുരളീധരന്
January 20 2021
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് അദാനി ഗ്രൂപ്പിനു ലേലത്തില്‍ നല്കിയതും സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞതു വസ്തുതാപരമല്ലാത്ത കാര്യങ്ങളെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്. ലേലം സുതാര്യമായിരുന്നു. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണ്. സിയാലിനെ ലേലത്തില്‍നിന്നു മാറ്റിനിര്‍ത്തിയതു സംശയാവഹമാണെന്നും മുരളീധരന് ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിലും കൂടിയ തുക അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിനു പാട്ടം അനുവദിച്ചത്. അദാനി ഗ്രൂപ്പ് 168 കോടി രൂപയും സംസ്ഥാന സര്‍ക്കാരിനുവേണ്ടി കെ.എസ്.ഐ.ഡി.സി. 135 കോടി രൂപയും പാട്ടത്തുകയായി നല്‍കാമെന്നാണു വ്യക്തമാക്കിയിരുന്നത്. ലേല നടപടികള്‍ പൂര്‍ണമായും സുതാര്യമായ വിധത്തിലാണു നടന്നത്. സംസ്ഥാന സര്‍ക്കാരാണു കള്ളക്കളി നടത്തിയത്. വിമാനത്താവളം നടത്തി പരിചയമുള്ള സിയാലിനെ പങ്കെടുപ്പിക്കാതെ പുതിയ കമ്പനി രൂപീകരിച്ചു ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് ആരുടെ താല്‍പര്യപ്രകാരമാണെന്നു വ്യക്തമാക്കണമെന്നു വി.മുരളീധരന് ആവശ്യപ്പെട്ടു.
.