രാമക്ഷേത്ര നിര്‍മാണത്തിനു ധനസമാഹരണം നടത്തി മുസ്ലിം യുവതി
January 20 2021
വിജയവാഡ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ധനസമാഹരണം നടത്തി മാതൃയാവുകയാണ് മുസ്ലിം യുവതി സഹാറ ബീഗം. താന്‍ സംഭാവന ചെയ്യുന്നതിനൊപ്പം മുസ്ലീം സമുദായത്തിലെ മറ്റംഗങ്ങളെ സംഭാവന നല്‍കുന്നതിനായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയാണ് സഹാറ ബീഗം. വിജയവാഡയിലെ തഹേര ട്രസ്റ്റിനു നേതൃത്വം നല്‍കിവരികയാണ് സഹാറ ബീഗം
'പത്തു വര്‍ഷമായി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനിടെ മുസ്ലിംകളുടെ ക്ഷേമത്തിനായി ഹിന്ദുക്കള്‍ പണം സംഭാവന ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മസ്ജിദുകള്‍, മുസ്ലിം സമുദായത്തിന്റെ ശ്മശാനം തുടങ്ങിയവ നിര്‍മിക്കാനും മുസ്ലിംകളുടെ ക്ഷേമപദ്ധതികള്‍ക്കുമായി ഹിന്ദുക്കള്‍ സംഭവനകള്‍ നല്‍കാറുണ്ട്.' വൈവിധ്യത്തിലുള്ള ഐക്യമാണ് ഇന്ത്യയുടെ യഥാര്‍ഥ ആത്മാവും പാരമ്പര്യവുമെന്നും അതിനാലാണ് തനിക്കും ഈ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും സഹാറ കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം; 10 രൂപയാണെങ്കില്‍പ്പോലും. രാമന് ജനിച്ച രാജ്യത്ത് ജീവിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ഭാഗ്യവാന്മാരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ കാലഘട്ടത്തില്‍ ക്ഷേത്രം പണിയുന്നതു ഭാഗ്യമായി കരുതുന്നു. ഭഗവാന് ശ്രീരാമന് ധര്‍മത്തെ ജീവിത രീതിയായി പഠിപ്പിച്ചു ലോകത്തിനു മാതൃകയായ വ്യക്തിയാണ,് സഹാറ ബീഗം പറഞ്ഞു.