ഓസിസിന്റെ കയ്യടി വാങ്ങി ഇന്ത്യ ചരിത്രം കുറിച്ചു
January 19 2021
ബ്രിസ്ബണ്‍: നായകന് വിരാട് കോലിയുടെ അഭാവത്തില്‍ ടീമിന്റെ നായകത്വം ഏറ്റെടുത്ത പുതുനായകന്റെ വന്‍ വിജയമായി ഇന്നത്തെ കളി. ഓസ്ട്രേലിയയുടെ സ്വന്തം തട്ടകത്തില്‍ നിന്നാണ് ഇന്ത്യ യുവത്വത്തിന്റെ ശക്തിയില്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. 1988നു ശേഷം ആദ്യമായി ഗാബയില്‍ ഓസീസ് തോല്‍വിയുടെ രസമറിഞ്ഞു. ടി20 മല്‍രം പോലെ ആവേശകരമായ മാറ്റൊരു ക്ലൈമാക്സാണ് അവിടെ അരങ്ങേറിയത്. മൂന്ന് വിക്കറ്റിനാണ് കംഗാരുപ്പട തളയ്ക്കപ്പെടുന്നത്. ഇതോടെ 2-1നു ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി കിരീടം ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. 2018-19 ലെ പര്യടനത്തിലും ഇതേ മാര്‍ജിനില്‍ തന്നെയായിരുന്നു നാലു മല്രങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.
328 റണ്‍സെന്ന ലക്ഷ്യത്തിലായിരുന്നു ഇന്ത്യ രണ്ടാമിന്നിങ്സില്‍. ആര്‍ക്കും തന്നെ പ്രതീക്ഷ ഇല്ലായിരുന്നു. എന്നാല്‍ മല്‍സരം സമനിലയ്ക്കു വേണ്ടിയാവും എന്നൊരു ചിന്തയും ഉരുത്തിരിഞ്ഞു വന്നു. എന്നാല്‍ വിജയ ലക്ഷ്യം തന്നെയായിരുന്നു മനസിലെന്ന് അജിങ്ക്യ ഉറപ്പിച്ചിരുന്നു.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ(91) സെഞ്ച്വറിക്കു തുല്യമായ ഫിഫ്റ്റി ഇന്ത്യന്‍ ഇന്നിങ്സിനു തുടക്കിമിട്ടപ്പോള് കൂടെ റിഷഭ് പന്തും(89) ചേതേശ്വര്‍ പുജാരിയും (56) മിന്നുന്ന പ്രകടനവുമായി ഇന്ത്യയെ ഓസിസിന്റെ കൈയില്‍ നിന്ന് വിജയത്തിന്റെ കൊടുമുടിയില്ലെത്തിച്ചു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 138 ബോളില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സറുമടക്കം 89 റണ്‍സോടെ പന്ത് പുറത്താവാതെ നിന്നു. ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറിയിലൂടെയാണ് താരം ഇന്ത്യയുടെ സ്വപ്നമായ കപ്പിനെ മുത്തമിടാന്‍ സഹായിച്ചത്.
vഓസിസിന്റെ കയ്യടി വാങ്ങി ഇന്ത്യ ചരിത്രം കുറിച്ചു