ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി തിരിച്ചടി നല്കി യു.എസ്.
January 15 2021
വാഷിങ്ടണ്‍: ഷവോമി ഉള്‍പ്പെടെയുള്ള 11 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി ചൈനയ്ക്കു വീണ്ടും തിരിച്ചടി നല്കി യു.എസ്. ഈ കമ്പനികളുടെ നിക്ഷേപം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ചൈനയ്ക്കെതിരെ യു.എസിന്റെ നിര്‍ണായക നീക്കം.
ഈ കമ്പനികള്‍ ചൈനീസ് സൈന്യവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് യു.എസിന്റെ കണ്ടെത്തല്‍. ഷവോമി, ചൈന നാഷണല്‍ ഓഫ്ഷോര്‍ ഓയില്‍ കോര്പ്പേറഷന് എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളെയാണ് യു.എസ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.