Finance

ചാണകത്തില്‍ നിന്ന് പെയിന്റ്; വില കുറവ്

ന്യൂഡെല്‍ഹി: ചാണകം പ്രധാന ചേരുവയാക്കി ഖാദി ബോര്‍ഡ് വികസിപ്പിച്ചെടുത്ത പെയിന്റ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കി.
'ഖാദി പ്രകൃതിക് പെയിന്റ്' എന്നാണ് പേര്. പൂപ്പലിനെയും ബാക്ടീരിയെയും പ്രതിരോധിക്കുന്നതാണ് ഖാദി പ്രകൃതിക് പെയിന്റെന്നും ബി.ഐ.എസ്. അംഗീകരം ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരിയുടെ ഓഫിസ് പ്രസ്താവനയില്‍ വ്യക്തമാക്കി. മറ്റ് പെയിന്റുകളെക്കാള്‍ വില കുറവാണ്.
2020 മാര്‍ച്ചിലാണ് ഇത്തരമൊരു പദ്ധതി കെ.വി.ഐ.സി. മുന്നോട്ടുവെച്ചത്. ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണു ഖാദി പ്രകൃതിക് പെയിന്റ് വികസിപ്പിച്ചെടുത്തത്. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമളഅ#ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടു വിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്.
ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആഴ്സെനിക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം ഖാദി പ്രകൃതിക് പെയിന്റില്‍ ഇല്ലെന്ന് കെ.വി.ഐ.സി. പറഞ്ഞു. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും പെയിന്റ് ഉല്‍പാദനം വഴി അധിക വാര്‍ഷിക വരുമാനമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
 
.

Back to Top