Finance

ട്രംപിന്റെ റോള്‍സ് റോയ്സ് സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുന്നതിനു മുന്‍പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം സ്വന്തമാക്കാന്‍ മലയാളി സ്വര്‍ണ വ്യാപാരി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍വെച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആ വാഹനം സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
അമേരിക്കയുടെ 45ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതു വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. യു.എസിലെ പ്രധാന ലേല വെബ്സൈറ്റായ മേകം ഓക്ഷന്‍സിലാണ് ഈ വാഹനം വില്‍പനയ്ക്കുള്ളതായി അറിയിപ്പു വന്നത്. 2010ലാണ് ഈ റോള്‍സ് റോയിസ് ഫാന്റം ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയത്. എന്നാല്‍ ഈ വാഹനം നിലവില്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല. ആ വര്‍ഷം റോള്‍സ് റോയ്സ് പുറത്തിറക്കിയ 537 അത്യാഡംബര യൂണിറ്റുകളില്‍ ഒന്നാണ് ഇത്. മൂന്ന ലക്ഷം മുതല്‍ നാലു ലക്ഷം വരെ ഡോളര്‍ (ഏകദേശം 2.2 കോടി രൂപമുതല്‍ 2.9 കോടി രൂപ വരെ) ആണ് ഈ വാഹനത്തിന് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വില. 
വാഹനം വാങ്ങുന്നവര്‍ക്ക് ട്രംപ് ഓട്ടോഗ്രാഫ് പതിച്ച യൂസോഴ്സ് മാനുവലും നല്‍കും. എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക് എന്നാണ് യൂസേഴ്സ് മാനുവലില്‍ എഴുതിയിരിക്കുന്നത്. 
 
.

Back to Top