Finance

കരാര്‍ കൃഷിക്കില്ല: കൃഷിഭൂമി വാങ്ങില്ലെന്നും റിലയന്‍സ്

ന്യൂഡെല്‍ഹി: കരാര്‍ കൃഷി തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികള്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
കര്‍ഷകരില്‍ നിന്നു നേരിട്ടു ഭക്ഷ്യോല്‍പന്നങ്ങള്‍ വാങ്ങില്ലെന്നും തങ്ങളുടെ വിതരണക്കാര്‍ താങ്ങുവില(എം.എസ്.പി) പ്രകാരം മാത്രമേ കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങൂ എന്നും റിലയന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങല്‍ വാങ്ങുന്നതിനുള്ള ഏതെങ്കിലും തരത്തിലുള്ള ദീര്‍ഘകാല കരാര്‍ ഉണ്ടാക്കില്ലെന്നു വ്യക്തമാക്കുകുയും ചെയ്തു. 130 കോടി ജനങ്ങളുടെ അന്നദാതാക്കളായ കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം മാത്രമേയുള്ളൂ എന്നും റിലയന്‍സ് അറിയിച്ചു. 
കര്‍ഷക പ്രക്ഷേഭം ആരംഭിച്ചതോടെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ റിലയന്‍സ് ജിയോ ടവറിലേക്കുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്തുകയും കേബിളുകള്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. പഞ്ചാബിലെ 9000 ജിയോ ടവറുകളില്‍ ഏകദേശം 1500 എണ്ണം നിലവില്‍ പ്രവര്‍ത്തനരഹിതമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടവറിനു നാശനഷ്ടം സംഭവിച്ചതും വൈദ്യൂതി ലഭ്യത തടസ്സപ്പെടുതും ജനറേറ്ററുകള്‍ കാണാതായതുമായ സംഭവങ്ങള്‍ ഉണ്ടെന്ന് കമ്പനി അധികൃതര്‍ ദേശീയ മധ്യമങ്ങളോടു വെളിപ്പെടുത്തി. കര്‍ഷകരെ മറയാക്കി മറ്റു താത്പ്പര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്നും റിലയന്‍സ് വ്യക്തമാക്കി.
 
.

Back to Top