Sanathanam

ഹിന്ദുക്കള്‍ രാജ്യസ്‌നേഹികള്‍: ഡോ. മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ഒരാള്‍ ഹിന്ദുവാണെങ്കില്‍ അയാല്‍ തീര്‍ച്ചയായും രാജ്യസ്നേഹിയും ആയിരിക്കുമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗാന്ധിജിയുടെ ധര്‍മത്തെ പരാമര്‍ശിച്ചാണ് ആര്‍.എസ്.എസ്. നേതാവിന്റെ ഈ പ്രസ്താവന. ജെ.ജെ.ബജാജും എം.ഡി.ശ്രീനിവാസും ചേര്‍ന്നെഴുതിയ 'മേക്കിങ് ഓഫ് എ ഹിന്ദു പാട്രിയറ്റ്' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ഭാഗവതിന്റെ പരാമര്‍ശം.
ധര്‍മവും രാജ്യസ്നേഹവും വ്യതസ്തമല്ലെന്നും ധര്‍മത്തില്‍ നിന്നാണു രാജ്യസ്നേഹം ഉണ്ടാവുന്നതെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ധര്‍മം എന്നതു മതം മാത്രമല്ല അതിലും വിശാലമായ അര്‍ഥമുള്ളതാണ്. ധര്‍മം പിന്‍തുടരുന്ന ഹിന്ദുവിന് ഒരിക്കലും രാജ്യവിരുദ്ധരാവാന്‍ സാധിക്കുകയില്ല. രാജ്യത്തെ സ്നേഹിക്കുകയെന്നാല്‍ ഭൂമിയെ മാത്രമല്ല സ്നേഹിക്കുന്നത്. നദികള്‍, സംസ്‌കാരം, പാരമ്പര്യം എന്നിവയോടെല്ലാം ഉള്ള ഇഷ്ടമാണ് രാജ്യസ്നേഹമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആത്മീയതയില്‍ നിന്നാണ് ഗാന്ധിജിയുടെ രാജ്യസ്നേഹവും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
.

Back to Top