തിയറ്ററുകള്‍ അഞ്ചിനു തുറക്കും
January 1 2021
തിരുവനന്തപുരം: സംസ്ഥാനത്തെ അടഞ്ഞുകിടന്നിരുന്ന മറ്റൊരു വ്യവസായ മേഖലയ്ക്കും ജീവന് വെക്കുന്നു. സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അഞ്ചിനു തുറക്കും. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും കാണികളെ അനുവദിക്കുക.
കോവിഡ് മഹാമാരി വിട്ടുപോയിട്ടില്ലെങ്കിലും ജനജീവിതം സാധാരണ നിലയില്‍ കൊണ്ടുവരുന്നതിനായി ഇളവുകള്‍ വരുത്തിന്നതിനു സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും വ്യക്തികളുടെ ഉപജീവന മാര്‍ഗവും സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഇളവുകള്‍ അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മാസങ്ങളായി തിയേറ്റരുകള് പൂര്‍ണമായി അടഞ്ഞകിടക്കുന്നതിനാല് ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു പേര് പ്രതിസന്ധിയിലാണ്. ഇതു കണക്കിലെടുത്താണു നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. പകുതി സീറ്റുകളുടെ ടിക്കറ്റ് മാത്രമേ വില്ക്കാന് പാടുള്ളു. അതോടെപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.
നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.