Sanathanam

മകരവിളക്ക്: ശബരിമലയില്‍ ഇന്നു മുതല്‍ ദര്‍ശനം

പത്തനംതിട്ട: മകരവിളക്കു മഹേല്‍സവത്തിനു തുടക്കം കുറിച്ച് തന്ത്രി കണ്ഠര് രാജീവര് ഇന്നലെ വൈകീട്ട് അഞ്ചിനു ശബരിമല ക്ഷേത്ര നട തുറന്നു. ക്ഷേത്ര ജീവനക്കാര്‍ സന്നിഹിതരായിരുന്നു. ഇന്നലെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. മാളികപ്പുറം മോല്‍ശാന്തി എം.എന്‍.റെജികുമാര്‍ നടയുടെ താക്കോല്‍ തന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നട തുറന്നു.
ഇന്ന് പുലര്‍ച്ചെ അയ്യപ്പ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയതവര്‍ക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. എല്ലാ ദിവസവും 5000 പേര്‍ക്കാണു പ്രവേശനം നല്‍കുക. ജനുവരി 19 വരെ ദര്‍ശനത്തിന് അനുമതിയുണ്ട്. ജനുവരി 20നു നട അടയ്ക്കും. 
ഇന്നു മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍, ആര്‍ടി ലാബ്, എക്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ് 19 പരിശോധനാ സംവിധാനം ഉണ്ടാവില്ല.
 
.

Back to Top